മുഡ മുൻ കമ്മിഷണർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ

ബെംഗളൂരു : ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) മുൻ കമ്മിഷണർ ജി.ടി. ദിനേശ്കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കുശേഷം ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ദിനേശ്കുമാർ മുഡ കമ്മിഷണറായിരുന്ന 2022-ൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിൽ അഴിമതി നടത്തിയെന്നാണ് കേസ്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

വികസന പ്രവർത്തനങ്ങൾക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുകയും ഇതിനുപകരം വലിയ വിലയുള്ള ഹൗസ്‌പ്ലോട്ടുകൾ നൽകുകയുമായിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും മുഡകേസിൽ ഉൾപ്പെട്ടിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഭൂമി ഏറ്റെടുത്തതിനുശേഷം വൻവിലയുള്ള 14 ഹൗസ്‌പ്ലോട്ടുകൾ നൽകിയതായിരുന്നു കേസ്.

എന്നാൽ, വിവാദമായതോടെ പ്ലോട്ടുകൾ തിരിച്ചു നൽകി. മുഖ്യമന്ത്രിക്കും ഭാര്യക്കുമെതിരേ തെളിവുകളില്ലെന്നു ലോകായുക്ത കണ്ടെത്തി. ജുഡീഷ്യൽ കമ്മിഷനും മുഖ്യമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകി.

എന്നാൽ, ഇത്തരത്തിൽ മറ്റു പലർക്കും പ്ലോട്ടുകൾ കൈമാറ്റം നടത്തിയതിൽ അഴിമതി നടന്നെന്നു കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts