രണ്ട് തവണ പരിഷ്‌കരിച്ചിട്ടും നമ്മ ബിഎംടിസി ആപ്പില്‍ ഇ-ബസ് വിവരങ്ങളില്ല; ആപ് കാര്യക്ഷമമല്ലെന്ന് പരാതി

ബെംഗളൂരു: യാത്രക്കാര്‍ക്ക് ബസുകളുടെ തല്‍സമയവിവരങ്ങള്‍ നല്‍കാന്‍ ആരംഭിച്ച നമ്മ ബിഎംടിസി ആപ് കാര്യക്ഷമമല്ലെന്ന് പരാതി. 2023ല്‍ പുറത്തിറക്കിയ ആപ് 2 തവണ പരിഷ്‌ക്കരിച്ചെങ്കിലും എല്ലാ ബസുകളുടെയും റൂട്ട് ഉള്‍പ്പടെയുളള വിവരങ്ങള്‍ ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല. 6430 ബസുകളാണ് നിലവില്‍ ബിഎംടിസിക്കുളളത്. ഇതില്‍ 5300 ബസുകളുടെ വിവരങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഎംടിസിയുടെ വിശദീകരണം. തൊട്ടടുത്ത ബസ് ടെര്‍മിനലുകളുടെ വിവരം, ടിക്കറ്റ് നിരക്ക്, പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകളും ആപ്പിലൂടെ ലഭിക്കും. അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന എമര്‍ജന്‍സി ബട്ടണ്‍, ബസ് ടെര്‍മിനലുകളിലെ വിശ്രമമുറി, പാര്‍ക്കിങ് സൗകര്യം എന്നിവയെക്കുറിച്ചുളള വിവരങ്ങളും ആദ്യഘട്ടത്തില്‍…

Read More

മധ്യവയസ്‌കൻ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന പ്രതീഷ് ബാബു (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം. പുതുശ്ശേരി പങ്കജ് വിലാസില്‍ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി. പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: സി.പി. ബേബി. മക്കള്‍: വരുണ്‍ ബാബു, ബേബി വർണ.

Read More

അക്രമകാരികളായ തെരുവുനായ്ക്കൾക്കു ‘ജീവപര്യന്തം’ തടവ്; സംഭവം ഇങ്ങനെ 

ഡൽഹി: അക്രമകാരികളായ തെരുവുനായ്ക്കൾക്കു ‘ജീവപര്യന്തം’ തടവ് ഉൾപ്പെടെ ശിക്ഷ കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. പ്രകോപനമില്ലാതെ ആളുകളെ കടിക്കുന്ന നായ്ക്കളെ 10 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പു നൽകി, മൈക്രോ ചിപ്പും ഘടിപ്പിച്ചു വിട്ടയയ്ക്കും. ഇതേ നായ, വീണ്ടുമൊരാളെ കടിച്ചാൽ പിടികൂടി ആജീവനാന്തകാലം ഷെൽട്ടറിൽ പാർപ്പിക്കും.

Read More

ജഗതി മാൻഡ്രേക്ക് സിനിമയിൽ ചെയ്തപോലെ ബെംഗളൂരുവിലെ റോഡിന്റെ നടുവിൽ മെത്തയിൽ കിടന്ന് യുവാവ്

road

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വിചിത്ര സംഭവം നടന്നു, കനത്ത ഗതാഗതത്തിനിടയിൽ ഒരാൾ റോഡിന്റെ നടുവിലെ മെത്തയിട്ട കിടന്നു . ബെംഗളൂരുവിലെ റോഡുകൾ എപ്പോഴും വാഹനങ്ങളാൽ നിറഞ്ഞ നിലയിലാണ് കൂടാതെ ഗതാഗതക്കുരുക്കും കൂടുതലാണ്. റോഡിന്റെ നടുവിൽ ഇട്ട ബെഡിൽ കിടക്കുന്ന ഒരാളെ കാണുന്നത് പരിഹാസ്യമായി തോന്നുമെങ്കിലും സംഭവം, വളരെ നേരം ഗതാഗതക്കുരുക്കിന് കാരണമായി. റോഡിൽ ഒരു ഫോം മെത്തയിൽ കാലുകൾ പിണച്ച് സുഖമായാണ് യുവാവ് കിടക്കുന്നത്, മുന്നിൽ ഒരു കാറിനടുത്ത് ഒരു ബസ് പാർക്ക് ചെയ്തിരുന്നു. അയാൾ ഗതാഗത നിയമങ്ങൾ ലംഘിച്ചു. യാത്രക്കാരും കാൽനടയാത്രക്കാരും ഈ…

Read More

ധർമ്മസ്ഥല കേസിൽ വഴിത്തിരിവ്: അസ്ഥികൂടത്തിന് സമീപം കണ്ടെത്തിയ തിരിച്ചറിയൽ കാർഡിലൂടെ വ്യക്തിയിലേക്ക് സൂചന

ബെംഗളൂരു: ധർമശാലാ കേസുമായി ബന്ധപ്പെട്ട് ബംഗ്ലഗുഡ്ഡയിൽ കണ്ടെത്തിയ അസ്ഥികൂടവും തലയോട്ടിയും എല്ലുകളും ആരുടേതാണെന്ന ചോദ്യം ഉയർന്നു. അതിനിടെ, ധർമസ്ഥല ബംഗ്ലെഗുഡ്ഡയിൽ തിരച്ചിൽ ആവേശകരമായ വഴിത്തിരിവായി. തലയോട്ടിക്കും അസ്ഥികൂടത്തിനും സമീപം ഒരു ഐഡി കാർഡ് കൂടി കണ്ടെത്തി, അത് യു.ബി.യുടെ ഐ.ടി കാർഡാണെന്നും കണ്ടെത്തി. കുടക് ജില്ലയിലെ വിരാജ്പേട്ട് താലൂക്കിലെ ഗോണികൊപ്പ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന അയ്യപ്പനെ 2017-ൽ കാണാതാവുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഐഡി കാർഡ് ബംഗ്ലേഗുഡ്ഡയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലെഗുഡ്ഡയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ തലയോട്ടിയും…

Read More

ബെംഗളൂരുവിൽ 110 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഇടനാഴി ഉയരും; 18000 കോടി രൂപയുടെ പദ്ധതിക്കായി തലസ്ഥാനം ഒരുങ്ങി! വിശദാംശങ്ങൾ

road

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു തുരങ്ക പാത നിർമ്മിക്കാൻ പോകുന്നു, അതിനുള്ള ടെൻഡർ നടപടികൾ ഇതിനകം തന്നെ പുരോഗമിക്കുകയാണ്. അതേസമയം, ഏകദേശം 110 കിലോമീറ്റർ നീളമുള്ള ഒരു ഭീമാകാരമായ എലിവേറ്റഡ് ഇടനാഴി പദ്ധതിയും പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ സാങ്കേതിക ഉപദേശക സമിതി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കലിനായി 3,000 കോടി രൂപ ഉൾപ്പെടെ മൊത്തം 18,000 കോടി രൂപ ചെലവിലാണ് ഈ ഇടനാഴി നിർമ്മിക്കുക. ഡിസംബറിൽ തന്നെ ഇടനാഴിയുടെ പണി ആരംഭിച്ചാൽ, 25 മാസത്തിനുള്ളിൽ പദ്ധതി തയ്യാറാകും. എലിവേറ്റഡ് ഇടനാഴി പൂർണ്ണമായും…

Read More

വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗന്ധിയുടെ വെളിപ്പെടുത്തല്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ രാഹുല്‍ വേദിയില്‍ എത്തിച്ചു. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Read More

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു. കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്.

Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; 5 പേരെ കാണാതായി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾക്ക് പൂർണ്ണമായും തകർന്നു. കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. അഞ്ച് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ധർമ്മ ഗ്രാമത്തിൽ, നാലോ അഞ്ചോ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, കന്നുകാലികൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.…

Read More

കേരളത്തിലേക്കുള്ള ട്രെയിൻ നമ്പറുകളിൽ മാറ്റം

ബെംഗളൂരു: ഡിസംബർ 3 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, എറണാകുളം–കെഎസ്ആർ ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678/12677) സൂപ്പർഫാസ്റ്റ് വിഭാഗത്തിൽ നിന്ന് പുതുക്കിയ ട്രെയിൻ നമ്പറുകളുള്ള എക്സ്പ്രസ് വിഭാഗത്തിലേക്ക് റെയിൽവേ മാറ്റം വരുത്തും. ട്രെയിൻ നമ്പർ 12678 എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇനി മുതൽ 16378 എറണാകുളം – ബെംഗളൂരു എക്സ്പ്രസ് ആയി സർവീസ് നടത്തും. അതുപോലെ, ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബെംഗളൂരു – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ നമ്പർ 16377 കെഎസ്ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ് ആയി പുനർനാമകരണം…

Read More
Click Here to Follow Us