രണ്ട് തവണ പരിഷ്‌കരിച്ചിട്ടും നമ്മ ബിഎംടിസി ആപ്പില്‍ ഇ-ബസ് വിവരങ്ങളില്ല; ആപ് കാര്യക്ഷമമല്ലെന്ന് പരാതി

ബെംഗളൂരു: യാത്രക്കാര്‍ക്ക് ബസുകളുടെ തല്‍സമയവിവരങ്ങള്‍ നല്‍കാന്‍ ആരംഭിച്ച നമ്മ ബിഎംടിസി ആപ് കാര്യക്ഷമമല്ലെന്ന് പരാതി.

2023ല്‍ പുറത്തിറക്കിയ ആപ് 2 തവണ പരിഷ്‌ക്കരിച്ചെങ്കിലും എല്ലാ ബസുകളുടെയും റൂട്ട് ഉള്‍പ്പടെയുളള വിവരങ്ങള്‍ ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല.

6430 ബസുകളാണ് നിലവില്‍ ബിഎംടിസിക്കുളളത്. ഇതില്‍ 5300 ബസുകളുടെ വിവരങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഎംടിസിയുടെ വിശദീകരണം.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

തൊട്ടടുത്ത ബസ് ടെര്‍മിനലുകളുടെ വിവരം, ടിക്കറ്റ് നിരക്ക്, പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകളും ആപ്പിലൂടെ ലഭിക്കും.

അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന എമര്‍ജന്‍സി ബട്ടണ്‍, ബസ് ടെര്‍മിനലുകളിലെ വിശ്രമമുറി, പാര്‍ക്കിങ് സൗകര്യം എന്നിവയെക്കുറിച്ചുളള വിവരങ്ങളും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിമാനത്താവളത്തിലേക്കുള്‍പ്പടെയുളള ഇലക്ട്രിക്ക് ബസുകളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് ആപ്പിന് നേരെ മുഖംതിരിക്കുന്നതിന് കാരണമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts