കേരളത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ… സമരം ആറാം ദിവസവും തുടരുന്നു.

കൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ ബോട്ട് ഓണേഴ്‌സ് അസോസിയേഷനും  വിവിധ മത്സ്യ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മത്സ്യബന്ധന മേഖല അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്‍റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് മൂലം സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും അടഞ്ഞു കിടക്കുകയാണ്.

3,800ഓളം യന്ത്രവത്കൃത ബോട്ടുകളും നാല്‍പ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് മത്സ്യ തൊഴിലാളി സംഘടനകളുടെ തീരുമാനം. സബ്‌സിഡി നല്‍കണമെന്ന് ബോട്ട് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പണിമുടക്ക് നീളാന്‍ കാരണം.

അതേസമയം, സമരം ശക്തമായതോടെ സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായിത്തുടങ്ങി. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ടു വരുന്ന മത്സ്യത്തിന് വന്‍ വിലയാണ് പറയുന്നത്. കൊല്ലത്തെ ചെറു ഹാര്‍ബറുകളില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മത്സ്യം മൊത്തക്കച്ചവടക്കാര്‍ കൊണ്ടു പോകുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് മല്‍സ്യം ലഭിക്കാതെയായി. ഇതോടെയാണ് മത്സ്യത്തിന്‍റെ വില വര്‍ദ്ധിച്ചത്.

  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതേസമയം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ബോട്ട് ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ബോട്ടുടമകള്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
[masterslider id="10"]

Related posts

Click Here to Follow Us