ശബരിമല ഭക്തർക്കായി കർണാടക ആർടിസിയുടെ രണ്ട് പുതിയ ബസ് സർവീസുകൾ

ബെംഗളൂരു: ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ പ്രയോജനത്തിനായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ 1 മുതൽ കേരളത്തിൽ നിന്നും ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയും ഏർപ്പെടുത്തുന്നു.

ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും 13:01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -13:31 എത്തിച്ചേരും തുടർന്ന് അടുത്ത ദിവസം കാലത്ത് 07:29 ന് പമ്പയിൽ എത്തിച്ചേരും

ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും 14:01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -14:45 എത്തി അടുത്ത ദിവസം രാവിലെ 06:45 ന് പമ്പയിൽ എത്തിച്ചേരും.

ഈ സേവനത്തിനായി യാത്രക്കാർക്ക് മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം:-

മൈസൂരിൽ നിന്നുള്ള മുകളിൽ സൂചിപ്പിച്ച സേവനങ്ങളുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:-

രാജഹംസ

മൈസൂരു സമയം-16:46

ഐരാവത് വോൾവോ

മൈസൂരു സമയം-17:45

നിലയ്ക്കലിൽ നിന്ന് (പമ്പ ശബരിമല) രാജഹംസ സർവീസ് ദിവസവും വൈകിട്ട് 17:00 ന് പുറപ്പെട്ട് അടുത്ത ദിവസം 12:00 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

നിലയ്ക്കലിൽ നിന്ന് (പമ്പ ശബരിമല) ഐരാവത് വോൾവോ സർവീസ് ദിവസവും വൈകിട്ട് 18:01 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:00 am ബെംഗളൂരുവിലെത്തും.

ബെംഗളൂരു നഗരത്തിലും കർണാടകയിലുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വിശദവിവരങ്ങൾക്ക് https://www.ksrtc.in/ സന്ദർശിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts