കേരള സമാജം സംസ്ഥാന യുവജനോത്സവം നവംബർ 12,13 തിയ്യതികളിൽ

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു . 2022 നവംബർ 12,13 തിയ്യതികളില്‍ ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായിട്ടാണ് യുവജനോത്സവം നടക്കുക.

പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) , ഒപ്പന ,മാര്‍ഗംകളി , ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും . നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും.

  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

കര്‍ണാടകത്തിന്‍റെ എല്ലാഭാഗത്തുനിന്നുമുള്ള കലാകാരന്മാര്‍ക്ക് മത്സര ങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും .മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റജി കുമാര്‍ , കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബർ 5 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

  സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും

വിശദവിവരങ്ങള്‍ക്ക് – 9880066695, 9886181771

7795004518

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"
[masterslider id="10"]

Related posts

Click Here to Follow Us