പെട്രോൾ പമ്പുകളിൽ ഇ –ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ ഒരുങ്ങി ഭാരത് പെട്രോളിയം

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു–കുടക്, ബെംഗളൂരു–ചെന്നൈ എന്നീ ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ഭാരത് പെട്രോളിയം (ബിപിസിഎൽ). 9 പമ്പുകളിലാണ് 25 കിലോ വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

ബെംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിയിലും ചന്ദാപുരയിലും ചന്നപട്ടണ, മണ്ഡ്യ, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലുമാണ് ഇ ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ ഹലോ ബിപിസിഎൽ മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

ബിപിസിഎല്ലിന്റെ 7000 പമ്പുകളിൽ ഘട്ടം ഘട്ടമായി ചാർജിങ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ബിപിസിഎൽ എക്സിക്യുട്ടിവ് ഡയറക്ടർ (റീട്ടെയ്ൽ) പി.എസ്.രവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us