ബെംഗളൂരു: ചിക്കമംഗളൂരു താലൂക്കിലെ ഹുനസെഹള്ളിപുരയിൽ ദളിത് കുടുംബത്തിലെ അംഗങ്ങളെ അക്രമിക്കുകയും അന്യായമായി തടവിലിടുകയും ചെയ്തതിന് എസ്റ്റേറ്റ് ഉടമയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു. ജഗദീഷും മകൻ തിലകും ചേർന്ന് എസ്റ്റേറ്റിലെ ലൈൻ ഹൗസിനുള്ളിൽ യുവതിയെ തല്ലിയെന്നും യുവതിയുടെ കുടുംബാംഗങ്ങളായ വിജയ്, രൂപ, വിജയിന്റെ ഭാര്യ കവിത എന്നിവരെയും ഇവർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
മൂന്ന് മാസം മുമ്പാണ് കുടുംബം എസ്റ്റേറ്റിൽ ജോലിക്ക് ചേർന്നത്. ജഗദീഷിൽ നിന്ന് ഇവർ പണം കടം വാങ്ങിയിരുന്നു. അടുത്തിടെ വിജയുടെ ബന്ധുവായ മഞ്ജുവിനെ നിസാര പ്രശ്നത്തിന്റെ പേരിൽ ജഗദീഷ് മർദിച്ചതിനെ തുടർന്നാണ് ഇവർ എസ്റ്റേറ്റ് വിടാൻ തീരുമാനിച്ചത്. പോകുന്നതിന് മുമ്പ് പണം തിരികെ നൽകണമെന്ന് തോട്ടമുടമ ആവശ്യപ്പെട്ടിരുന്നു.
“ഒക്‌ടോബർ 8 ന് രാവിലെ 10.30 ഓടെ ഇരുവരും ഞങ്ങളുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി, പുറത്തുപോയ എന്റെ കുടുംബാംഗങ്ങൾ പണം സംഘടിപ്പിച്ചോ എന്ന ചോദിച്ചുവെന്നും അയാൾ എന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭർത്താവ് വിജയ്, കുടുംബാംഗങ്ങളായ രൂപ, കവിത എന്നിവരെ മർദിക്കുകയും ചെയ്തുവെന്നും, ഇരകൾ പരാതിയിൽ കൂട്ടിച്ചേർത്തു.
“ഞങ്ങൾ ജഗദീഷിൽ നിന്ന് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായിരുന്നു എന്നാൽ , അഞ്ച് കുട്ടികൾ ഉൾപ്പെടെ എന്റെ കുടുംബത്തിലെ 10 അംഗങ്ങളെ വൈകുന്നേരം വരെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും വിജയ് ആരോപിച്ചു. ഐപിസി സെക്ഷൻ 504 (മനപ്പൂർവ്വം അപമാനിക്കൽ, പ്രകോപനം), 323 (മുറിവുണ്ടാക്കൽ), 342 (തെറ്റായ തടവിൽ), പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട്, 2015 എന്നീ വകുപ്പുകൾ പ്രകാരമാണ് ബാലെഹോന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
“പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി ഉമാ പ്രശാന്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.