ഐ.എസ്.എൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി : കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങളുടെ കണക്കുതീർത്ത് കലൂർ ജവർലാൽ നെഹ്റുവിനെ മഞ്ഞക്കടലാക്കിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഐ.എസ്.എൽ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗംഭീര ജയം.

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പരമ്പരാഗതമായ മഞ്ഞയും നീലയും കുപ്പായത്തിലും ഈസ്റ്റ് ബംഗാൾ വെള്ള ജേഴ്സിയിലുമാണ് കളിക്കിറങ്ങിയത്. ഇവാൻ കല്യൂഷിനി ഇരട്ടഗോളുകളുമായി കളിയിലെ താരമായപ്പോൾ ലൂണ ഒരു ഗോളുമായി കളം നിറഞ്ഞു. അലക്സാണ് ഈസ്റ്റ്ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഇന്നത്തെ മത്സരം

ബെംഗളൂരു – നോർത്ത് ഈസ്റ്റ്

(രാത്രി 7.30 മുതൽ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts