പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 15 വർഷം തടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം ഫോണിൽ പകർത്തുകയും ചെയ്‌ത യുവാവിന് 15 വർഷം തടവ് വിധിച്ച്‌ കോടതി. ദക്ഷിണ കന്നഡയിലെ ടുഡോർ ഗ്രാമവാസിയായ സീതാറാം എന്നയാളാണ് ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ഇന്നലെ ദക്ഷിണ കന്നഡ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി-2ഉം ആണ് വിധി പ്രസ്‌താവിച്ചത്. 2019 ജനുവരി എട്ടാം തീയതിയായിരുന്നു സംഭവം. കുട്ടിയെ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രമം കാണിക്കുകയായിരുന്നു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് പ്രതിക്കെതിരെ മാതാപിതാക്കൾ ബാജ്‌പെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് അന്വേഷിച്ച ബാജ്‌പെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.നായക് അന്വേഷണത്തിന് ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts