മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്.

മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.

  പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ

ആശുപത്രിയിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us