മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു ; ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്

മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഏക്നാഥ് ഷിൻഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന വകുപ്പുകൾ ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം.

ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ധനമന്ത്രാലയത്തിന്‍റെയും ചുമതല. ഏക്നാഥ് ഷിൻഡെ പൊതുഭരണത്തിന് പുറമെ നഗരവികസന മന്ത്രാലയവും കൈകാര്യം ചെയ്യും. പരിസ്ഥിതി, ഗതാഗതം, ദുരന്ത നിവാരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വകുപ്പുകളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?

നിയമം, നീതി, ഭവനനിർമാണം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. അതേസമയം, വകുപ്പ് വിഭജനം തർക്കമില്ലാതെയാണ് നടന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ആവശ്യമെങ്കിൽ അടുത്ത മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി ചില വകുപ്പുകൾ ബിജെപിക്കും ഷിൻഡെ ക്യാമ്പിനും കൈമാറാമെന്ന് ഫഡ്നാവിസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us