ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇൻസുലിൻ പമ്പ്’ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ഗോപി ഉപകരണം കൈമാറിയത്. ആറ് ലക്ഷം രൂപയുടെ ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറിയത്.
കൽപ്പറ്റയിൽ ഓട്ടോ ഡ്രൈവറായ മനോജിന്‍റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണയാണ് ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്നത്. ഒരു ഇൻസുലിൻ പമ്പ് ശരീരത്തിൽ പിടിപ്പിച്ചാല്‍, പ്രശ്നം പരിഹരിക്കാൻ കഴിയും. ജ്യോതിദേവിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ കുട്ടിയുടെ ശരീരത്തിൽ ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സംവിധാനം ഘടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.