പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.  കഴിഞ്ഞദിവസമാണ് ഇരുചക്ര വാഹനയാത്രക്കാരായ മൂന്നുപേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്.

രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

ഇതാദ്യമായല്ല പുതുവര്‍ഷരാത്രിയില്‍ ബെംഗളൂരുവില്‍ അതിക്രമങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോകള്‍ പുറത്തെത്തുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

 

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’
[masterslider id="10"]

Related posts

Click Here to Follow Us