കോട്ടയത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടൽ ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്

കോട്ടയം: കോട്ടയത്ത് പെയ്ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയിലെത്തി. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. പാലാ പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.

ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നിലവ് പഞ്ചായത്തിലെ കടപുഴ, ഇരുമപ്ര, കാവനാശ്ശേരി, വെള്ളറ, മങ്കൊമ്പ് എന്നിവിടങ്ങളിലും കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബിഷപ്പ് ഹൗസിന്‍റെ മുൻവശത്താണ് വെള്ളം കയറിയത്.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികൾ ഇന്നലെ സാധനങ്ങൾ മാറ്റിയിരുന്നു. പാലായുടെ പ്രധാന പട്ടണഭാഗം ഇനിയും വെള്ളത്തിനടിയിലായിട്ടില്ലെന്നത് ആശ്വാസകരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us