കൈക്കൂലി കേസ്, ബെസ്കോം എൻജിനീയർ അറസ്റ്റിൽ 

ബെംഗളൂരു: കരാറുകാരനിൽ നിന്ന് 1.3 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം എൻജിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു.

ബെസ്കോമിന്റെ ബെൻസൺ ടൗൺ ഓഫിസിലെ എൻജിനീയറായ ഹനുമന്തപ്പയാണ് എസിബി യുടെ പിടിയിലായത്. ആർടി നഗറിൽ പുതുതായി നിർമിച്ച അപ്പാർട്മെന്റിന് വൈദ്യുതി കണക‌്ഷൻ നൽകുന്നതിനു കരാറുകാരനോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ പരാതിയുമായി എസിബിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts