ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. വ്യോമ സേനയിൽ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ:…
Read MoreMonth: August 2025
ബെംഗളൂരു സർക്കുലർ റെയിൽവേ സർവേ വൈകുന്നു; ഡിപിആർ പുരോഗമന ഘട്ടത്തിൽ; പദ്ധതി 2027 ൽ പൂർത്തിയാകും
ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമായി 2023 നവംബറിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച ബെംഗളൂരു സർക്കുലർ റെയിൽവേ പദ്ധതി അതിന്റെ സർവേ ഘട്ടത്തിൽ കാലതാമസം നേരിട്ടു. ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കർഷക പ്രതിഷേധങ്ങൾ കാരണം, ദേവനഹള്ളി-മാലൂർ സെഗ്‌മെന്റിലെ ചന്നരായപട്ടണ ഗ്രാമത്തിനും അനേക്കൽ പ്രദേശത്തിനും ചുറ്റുമുള്ള ഒന്നിലധികം മേഖലകളിൽ, പ്രത്യേകിച്ച് ആറുമാസത്തോളം സർവേ വൈകിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അറിയിച്ചു. കൃഷിഭൂമി സംരക്ഷിക്കുന്നതിനായി വഡരഹള്ളിയിലെയും തിരുമഗൊണ്ടനഹള്ളിയിലെയും കർഷകർ നിർദ്ദിഷ്ട പാതയുടെ ക്രമീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. “സംസ്ഥാന പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെ…
Read Moreബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു; സംഭവം മൂന്നര വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
കുളച്ചൽ :മൂന്നര വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ലിയോൺ നഗറിൽ മത്സ്യതൊഴിലാളിയായ ആരോഗ്യ ജെനോ-ഡയാന ദമ്പതികളുടെ മകൾ റിയാനയാണ് മരിച്ചത്. ഈസമയം മാതാവ് അടുക്കളയിൽ ജോലി തിരക്കിലായിരുന്നു. കുട്ടികളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് മുറ്റത്ത് വന്ന് നോക്കുമ്പോൾ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുളച്ചൽ പൊലീസ് സ്ഥലത്തെത്തി.
Read Moreവൈറൽ വീഡിയോ തട്ടിപ്പ്! പൊലീസുകാരി ഓടിയത് വെറുതെയായി!; ആംബുലന്‍സില്‍ രോഗിയില്ലെന്ന് കണ്ടെത്തി
തൃശൂര്‍: മുന്നില്‍ ഓടി പൊലീസുകാരി വഴിയൊരുക്കിയ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ആ ദൃശ്യം കണ്ടപ്പോള്‍ തന്നെ അത് ഡ്രൈവറെടുത്തതാണെന്ന് സംശയം തോന്നിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെ ഒരു ദൃശ്യം പകര്‍ത്താന്‍ ആംബുലന്‍സിലെ ഡ്രൈവര്‍ക്ക് മാത്രമേ പറ്റുമായിരുന്നുള്ളു. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം. ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് വിശ്വസീനിയമായ വിവരവും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്…
Read Moreകേരള-കർണാടക അതിർത്തിയിൽ കെഎസ്ആർടിസി ബസ് ആൾക്കൂട്ടത്തിലേക്കും ഓട്ടോറിക്ഷയിലും ഇടിച്ചുകയറി; കുട്ടിയുൾപ്പെടെ ആറ് പേർ മരിച്ചു.
ബെംഗളൂരു : കർണാടക-കേരള അതിർത്തിയിലെ തലപ്പാടിയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് അപകടത്തിൽപ്പെട്ടു. ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കർണാടക-കേരള അതിർത്തിയിലെ തലപ്പാടിയിലാണ് അപകടം നടന്നത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറി. ഓട്ടോ ഡ്രൈവർ, ഒരു കുട്ടി, ഒരു പെൺകുട്ടി, മൂന്ന് സ്ത്രീകൾ എന്നിവർ അപകടത്തിൽ മരിച്ചു. ഓട്ടോ ഡ്രൈവർ ഹൈദർ (47), അവമ്മ (72), ഖദീജ…
Read Moreകേരളത്തിലെ സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. 2023 – 25 കാലഘട്ടത്തില്‍ മാത്രം സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജീവനക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമകള്‍ക്കുണ്ട്. ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതും പ്രധാനമാണ്. കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം…
Read Moreവാർഡ് മെമ്പർ ശ്രീജയുടെ മരണം; കേസിൽ പൊലീസ് അനാസ്ഥയെന്ന് കുടുംബം, മുഖ്യമന്ത്രിക്ക് പരാതി നൽകും
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം. ശ്രീജയുടെ മരണം സംബന്ധിച്ച കേസിലെ പൊലീസ് അനാസ്ഥ കാണിച്ചാകും പരാതി നൽകുക. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നു എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തും. ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. 26-ന് രാവിലെയാണ് ശ്രീജയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് പലരിൽ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം…
Read Moreപിഒപി നിർമ്മിത വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യരുത് എന്ന അറിയിപ്പ് നൽകിയിട്ടും ആളുകൾ ശ്രദ്ധിക്കുന്നില്ല; ബിബിഎംപി
ബെംഗളൂരു: ഗണേശ വിഗ്രഹങ്ങൾ നിമജ്ജനത്തിനായി “പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ കൊണ്ടുവരരുത് എന്ന അറിയിപ്പ് നൽകിയിരുന്നതായി ബി ബി എം പി അറിയിച്ചു. പക്ഷേ ആളുകൾ അവ കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ഇതൊരു സെൻസിറ്റീവ് വിഷയമായതിനാൽ ഞങ്ങൾക്ക് അവ പൂർണ്ണമായും തടയാൻ കഴിയില്ല, പക്ഷേ വിശദീകരണം തേടുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ എം മഹേശ്വര റാവു പറഞ്ഞു. നിരോധനമുണ്ടായിട്ടും പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) വിഗ്രഹങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മറുപടി നൽകിയത് , പൊതുസ്ഥലങ്ങളിൽ പിഒപി വിഗ്രഹങ്ങൾ കാണപ്പെടുമ്പോഴെല്ലാം…
Read Moreബിബിഎംപി പരിധിയിൽ 2.19 ലക്ഷത്തിലധികം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു; 79,000 നിമജ്ജനങ്ങളുമായി ദക്ഷിണ മേഖല മുന്നിൽ
ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ കണക്കുകൾ പ്രകാരം, ഉത്സവ ദിവസമായ ബുധനാഴ്ച നഗരത്തിൽ ആകെ 2.19 ലക്ഷം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യപ്പെട്ടു. ബുധനാഴ്ച ഏറ്റവും കൂടുതൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത് ബെംഗളൂരു സൗത്ത് സോണിലാണ്, 79,039, തൊട്ടുപിന്നിൽ വെസ്റ്റ് സോണിൽ 60,703, കിഴക്കൻ സോണിൽ 44,000, ആർആർ നഗറിൽ 13,097 എന്നിങ്ങനെയാണ് മറ്റു മേഖലകളിൽ 10,000 ൽ താഴെ വിഗ്രഹങ്ങൾ മാത്രമാണ് നിമജ്ജനം ചെയ്തത്. 2.19 ലക്ഷം വിഗ്രഹങ്ങളിൽ 65,717 എണ്ണം മൊബൈൽ ടാങ്കർ സൗകര്യങ്ങൾ ഉപയോഗിച്ചും, ബാക്കി 1.53…
Read Moreരാജ്യസഭാംഗ നോമിനേഷൻ റദ്ദാക്കണമെന്ന ഹർജി അഭിഭാഷകൻ്റെ തമാശയല്ല, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു: സി സദാനന്ദൻ
ഡല്‍ഹി: രാജ്യസഭാംഗ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് സി സദാനന്ദന്‍ എംപി. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി വന്നത് അഭിഭാഷകന്റെ തമാശയല്ലെന്ന് സി സദാനന്ദന്‍ പറഞ്ഞു ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഭരണഘടനാ പദവികള്‍ വ്യവഹാരത്തില്‍ എത്തിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. നാമനിര്‍ദേശം ചെയ്ത സമയത്ത് തന്നെ പാര്‍ട്ടി പത്രങ്ങളില്‍ മുഖപ്രസംഗം വന്നു. അന്ന് തന്നെ ചില സൂചനകള്‍ ഉണ്ടായിരുന്നുവെന്നും സി സദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
Read More