പിഒപി നിർമ്മിത വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യരുത് എന്ന അറിയിപ്പ് നൽകിയിട്ടും ആളുകൾ ശ്രദ്ധിക്കുന്നില്ല; ബിബിഎംപി

ബെംഗളൂരു: ഗണേശ വിഗ്രഹങ്ങൾ നിമജ്ജനത്തിനായി “പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ കൊണ്ടുവരരുത് എന്ന അറിയിപ്പ് നൽകിയിരുന്നതായി ബി ബി എം പി അറിയിച്ചു.

പക്ഷേ ആളുകൾ അവ കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ഇതൊരു സെൻസിറ്റീവ് വിഷയമായതിനാൽ ഞങ്ങൾക്ക് അവ പൂർണ്ണമായും തടയാൻ കഴിയില്ല, പക്ഷേ വിശദീകരണം തേടുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ എം മഹേശ്വര റാവു പറഞ്ഞു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

നിരോധനമുണ്ടായിട്ടും പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) വിഗ്രഹങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മറുപടി നൽകിയത് ,

പൊതുസ്ഥലങ്ങളിൽ പിഒപി വിഗ്രഹങ്ങൾ കാണപ്പെടുമ്പോഴെല്ലാം സംഘാടകരോട് വിശദീകരണം തേടാറുണ്ടെന്നും അവബോധ ശ്രമങ്ങൾ തുടരുകയാണെന്നും റാവു പറഞ്ഞു.

അവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, പക്ഷേ ജനങ്ങളുടെ വികാരങ്ങളും പരിഗണിക്കേണ്ടതുണ്ട്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവ ദിവസം നിമജ്ജന ചടങ്ങുകൾ സുഗമമായി നടന്നതായും തുടർന്നുള്ള ദിവസങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts