പിറന്നാൾ ദിനത്തിൽ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു സായ് ധൻസികയുമൊത്തുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്.

ചെന്നൈ: ഈ വർഷം മെയ് മാസത്തിൽ പരസ്പരം പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച നടൻ വിശാലും നടി സായ് ധൻഷികയും വെള്ളിയാഴ്ച അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടത്തി. മെയ് മാസത്തിൽ വിശാലിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് ദമ്പതികൾ പ്രഖ്യാപിച്ചിരുന്നുവെ ങ്കിലും., നടന്റെ ജന്മദിനത്തിൽ വിവാഹനിശ്ചയം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് സായ് ധൻഷികയും വിശാലും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.

Read More

ഷോക്കേറ്റ് അഞ്ച് വയസ്സുകാരന് മരിച്ചു

കണ്ണൂർ മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്‍റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Read More

ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക തീവണ്ടി പ്രഖ്യാപനത്തിൽ മലബാറിന് അവഗണന

ബെംഗളൂരു : ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക തീവണ്ടി പ്രഖ്യാപനത്തിൽ മലബാറിന് അവഗണന. വൻ യാത്രാത്തിരക്ക് അനുഭവപ്പെട്ടിട്ടും ഓണത്തിന് നാട്ടിലെത്താൻ കഴിയുന്ന വിധത്തിൽ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ബെംഗളൂരു-കണ്ണൂർ റൂട്ടിൽ ഇപ്പോൾ ഒരു സർവീസ് പ്രഖ്യാപിച്ചുവെങ്കിലും ഇതുകൊണ്ട് ഓണയാത്രക്കാർക്ക് കാര്യമായ ഗുണമില്ല. ഓണത്തിന് നാട്ടിൽ പോകേണ്ടവർ അടുത്ത ആഴ്ചയാണ് പുറപ്പെടുന്നത്. പ്രത്യേക സർവീസ് ഈ ആഴ്ചയാണ് നടത്തുന്നത്. വെള്ളിയാഴ്ച കണ്ണൂരിൽനിന്നും ശനിയാഴ്ച ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന സർവീസാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ദക്ഷിണ റെയിൽവേയാണ് ഈ സർവീസ്…

Read More

മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ആശുപത്രിയിലെത്തി 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 55കാരി 17ാമത്തെ കുഞ്ഞിന് ജന്മം നൽകി. രേഖ കൽബെലിയയാണ് മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കുമൊപ്പം ആശുപത്രിയിലെത്തി പ്രസവിച്ചത്. ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. 17 മക്കളെ പ്രസവിച്ചെങ്കിലും 12 മക്കളാണ് ഇവർക്ക് ഇപ്പോഴുള്ളത്. ഏഴ് ആണും അഞ്ച് പെണ്ണും. നാല് ആൺകുട്ടിയും ഒരു പെൺകുട്ടിയും ജനനത്തിന് പിന്നാലെ മരിച്ചിരുന്നു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇവർക്കെല്ലാം മക്കളുമുണ്ടെന്ന് രേഖയുടെ ഭർത്താവ് കവ്‌ര കൽബെലിയ പറഞ്ഞു. അതേസമയം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന് കവ്‌ര പറയുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് ജോലി…

Read More

സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ല; എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റണം: ഖുശ്ബു

പാലക്കാട്: എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ലെന്ന് ഖുശ്ബു പറഞ്ഞു. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധി കേള്‍ക്കാനായി പറയുകയാണ്. താങ്കളും രാഹുല്‍, ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു. രണ്ട് രാഹുല്‍മാരോടും ചോദിക്കുകയാണ്.…

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ റെഡ് അലേർട്ട്, വടക്കൻ, തെക്കൻ മേഖലകളിൽ കനത്ത മഴ മുന്നറിയിപ്പ്

ബെംഗളൂരു: ഗണേശ ചതുർത്ഥി ദിനം മുതൽ കർണാടകയിൽ വീണ്ടും മൺസൂൺ ശക്തി പ്രാപിച്ചു. തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, അടുത്ത നാല് ദിവസത്തേക്ക് വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഉത്തര കന്നഡ, ബെൽഗാം, ബീദർ, കലബുറഗി, ചിക്കമഗളൂരു, കുടക്, ശിവമൊഗ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹാസൻ, വിജയപുര, യാദ്ഗിർ, ഹാവേരി, ഗദഗ്, ധാർവാഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോപ്പൽ, റായ്ച്ചൂർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ…

Read More

കേരളത്തിൽ ഇന്നും മഴ കനക്കും

കേരളത്തിൽ ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ആണ് ഇന്ന് ശക്തമായ മഴക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ആണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള –…

Read More

സ്വകാര്യ ബസ് മറിഞ്ഞു; 10 യാത്രക്കാര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Read More

സേവനമികവ്; അന്താരാഷ്ട്ര അംഗീകാര നിറവിൽ ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സേവനമികവിനുള്ള  എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ആക്‌സസിബിലിറ്റി എൻഹാൻസ്‌മെന്റ് അക്രഡിറ്റേഷൻ പ്രോഗ്രാമിന് കീഴിൽ  (കെഐഎ) ലെവൽ 2 അക്രഡിറ്റേഷൻ ലഭിച്ചു. വിമാനത്താവള അതോറിറ്റികളുടെ രാജ്യാന്തര സംഘടനയായ എസിഐയുടെ ലെവൽ-2 ആക്സസിബിലിറ്റി എൻഹാൻസ്‌മെന്റ് അക്രഡിറ്റേഷനാണ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചത്. സൗകര്യങ്ങൾ, സേവനമികവ്, ഭിന്നശേഷിസൗഹാർദ ക്രമീകരണങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അക്രഡിറ്റേഷൻ നൽകുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന യാത്രാ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം എടുത്തുകാണിക്കുന്നത്,എന്ന് ബിയാൽ പറഞ്ഞു. ലെവൽ 2 അക്രഡിറ്റേഷൻ KIA യെ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാക്കി മാറ്റുന്നുവെന്നും…

Read More

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി ഉണ്ടാകില്ല

ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, 66/11കെവി മഹാലക്ഷ്മി ലേഔട്ട് സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ഓഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ മഞ്ജുനാഥ് നഗർ, തിമ്മയ്യ റോഡ്, ഭോവി കോളനി, മഹാഗണപതി നഗർ, പുഷ്പാഞ്ജലി അപ്പാർട്ട്മെൻ്റ്, ശിവനഹള്ളി പാർക്ക്, ആദർശ് നഗർ, ആദർശ് ലേഔട്ട്, യുണിക്സ് കോളനി, ഇന്ദിരാ നഗർ, മഞ്ജുനാഥ് നഗർ, മൂന്നാം ഘട്ടം ഒന്നാം ബ്ലോക്ക്, ബി-നഗർ, ലക്ഷ്മി നഗർ, എച്ച്.വി.കെ. ലേഔട്ട്, കർണാടക…

Read More
Click Here to Follow Us