ഐടി ജീവനക്കാരന് 34 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഐടി ജീവനക്കാരന് 34 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു ബാബുസപാളയിലുള്ള പരാതിക്കാരനിൽനിന്നാണ് പലദിവസങ്ങളിലായി പണം തട്ടിയെടുത്തത്.

മുംബൈ പോലീസെന്ന് പരിചയപ്പെടുത്തി ജൂലായ് അഞ്ചിന് ലഭിച്ച ഫോൺ കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇയാളുടെ ഫോൺ നമ്പർ ആരെയോ ശല്യംചെയ്യുന്നതിന് ഉപയോഗിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും തട്ടിപ്പുകാർ അറിയിച്ചു.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ബാങ്ക് അക്കൗണ്ട് പരിശോധനവേണമെന്നും പിന്നീട് പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റിലാണെന്നും പ്രത്യേക കോടതി വിചാരണ നടത്തുന്നുമെന്നുമാണ് അറിഞ്ഞത്. പല അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും നിർദേശിച്ചു.

ഇതുപ്രകാരം ജൂലായ് അഞ്ചിനും 24-നും ഇടയിൽ 34 ലക്ഷം രൂപയാണ് ഇയാൾ കൈമാറിയത്.

തുടർന്ന് ബന്ധപ്പെടാതെവന്നതോടെ തട്ടിപ്പാണെന്ന് വ്യക്തമാകുകയും പരാതിനൽകുകയുമായിരുന്നു. തട്ടിപ്പുകാർക്ക് കൈമാറിയ പണത്തിൽ 24 ലക്ഷം രൂപ കടംവാങ്ങിയതാണെന്ന് പരാതിക്കാരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts