ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 27 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരുക്ക്. പഹല്‍ഗാമിലെ ബൈസാനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജമ്മു കശ്മീരില്‍ 2019 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരക്രമണമാണെന്നാണ് വിലയിരുത്തല്‍. സൈന്യത്തിന് കനത്ത ജാഗ്രത നിര്‍ദ്ദേശം. പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട് .
Read MoreMonth: April 2025
നഗരത്തില്‍ നിന്നുളള ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികള്‍
കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്നതിനു പിന്നില്‍ പ്രധാനികള്‍ ആഫ്രിക്കക്കാർ.നെെജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ലഹരിക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം കോഴിക്കോട്ടെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്. ആസൂത്രണം, വില്‍പ്പന, കടത്ത് തുടങ്ങി പല തലങ്ങളിലായാണ് ആഫ്രിക്കക്കാരുടെ പ്രവർത്തനം. കഴിഞ്ഞ മാസം പഞ്ചാബ് പഗ്വാര ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ബി ടെക് വിദ്യാർത്ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബി.ബി.എ വിദ്യാർത്ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ പഞ്ചാബില്‍ നിന്ന്…
Read Moreഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചിരുന്ന വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു.
Read Moreകോട്ടയത്ത് വ്യവസായിയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; മുഖം അടിച്ച് വിക്രതമാക്കിയ നിലയില്‍: ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഒരാളെ സംശയമുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന…
Read Moreനമ്മ മെട്രോ: ബെംഗളൂരുവിലെ ഹെബ്ബാൾ-സർജാപൂർ റെഡ് ലൈൻ: 28 സ്റ്റേഷനുകളും 5 ഇന്റർചേഞ്ചുകളുമുള്ള നഗരത്തിലെ ഗതാഗതത്തിന് പുതിയൊരു മാനം നൽകുന്ന പദ്ധതി
ബെംഗളൂരു: തലസ്ഥാനമായ ബെംഗളൂരുവിന്റെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന, നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിലെ ഹെബ്ബാൾ-സർജാപൂർ മെട്രോ റെഡ് ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഇതിനകം അംഗീകാരം നൽകി. 36.59 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ 28 സ്റ്റേഷനുകളാണുള്ളത്, ഇത് നഗരത്തിലെ ഐടി ഇടനാഴിയെ നഗരത്തിന്റെ ഹൃദയഭാഗവുമായി ബന്ധിപ്പിക്കും. ഈ പദ്ധതിയുടെ ഏകദേശ ചെലവ് ₹28,405 കോടിയാണ്, 2027 ൽ നിർമ്മാണം ആരംഭിക്കുമെന്നും 2031 ഓടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ ഗതാഗതത്തിന് പുതിയൊരു മാനം റെഡ് റൂട്ട് വിശദാംശങ്ങൾ…
Read Moreഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
ഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ തീരുമാനം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍…
Read Moreബെംഗളൂരുവിലെ ഈ വർഷത്തെ സീറോ ഷാഡോ ദിനം ഏപ്രിൽ 24ന്
ബെംഗളൂരു: ബെംഗളൂരുവിൽ ഏപ്രിൽ 24ന് സീറോ ഷാഡോ പ്രതിഭാസമുണ്ടാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. ഉച്ചയ്ക്ക് 12.17ന് നഗരം നിഴൽരഹിതദിനത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. ബെംഗളൂരു, ചെന്നൈ, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം അനുഭവപ്പെടുന്നുണ്ടെന്ന് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പറഞ്ഞു. നേരെ മുകളിലൂടെ…
Read Moreകാർ ലോറിയുടെ പിറകിലിടിച്ച് മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ ഐടി ജീവനക്കാരി മരിച്ചു
ബെംഗളൂരു : മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് ഗെജ്ജലഗെരെയ്ക്ക് സമീപം കാർ ലോറിയുടെ പിറകിലിടിച്ച് ഐടി ജീവനക്കാരി മരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ അശ്വിനി (33) ആണ് മരിച്ചത്. അപകടത്തിൽ അശ്വിനിയുടെ ഭർത്താവ് ശ്രീകാന്തിനും രണ്ടു വയസ്സുള്ള മകനും പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ മുണ്ഡ്ഗോഡ് സ്വദേശിയായ ശ്രീകാന്തും സോഫ്റ്റ്‌വേർ എൻജിനിയറാണ്. മൈസൂരുവിൽനിന്ന് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
Read Moreകേരളത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരിയായ ബംഗാളുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു : കേരളത്തിൽ ജോലിചെയ്യുകയായിരുന്ന ബംഗാൾ സ്വദേശിയായ 25-കാരിയെ മംഗളൂരുവിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഓട്ടോഡ്രൈവർ മുൽക്കി കർണാട് കെ.എസ്.റാവു നഗറിലെ പ്രഭുരാജ് (38), കുമ്പള കോട്ടേക്കർ ചിത്രാഞ്ജലി നഗറിലെ മിഥുൻ (37), പടീൽ കൊടക്കൽ ശിവാജി നഗറിലെ മനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉള്ളാളിലെ മുന്നൂരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കേരളത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരിയായ പശ്ചിമബംഗാൾ കുച്ച്‌ബിഹാർ സ്വദേശിനി ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിന്റെ കൂടെ ജോലിയന്വേഷിച്ചാണ് ബുധനാഴ്ച ഉള്ളാളിലെത്തിയത്. ഇവിടെയെത്തിയ ശേഷം സുഹൃത്തുമായുണ്ടായ…
Read Moreവെള്ളക്കെട്ടിൽ വീണ് നാലുവയസുകാരന് മരിച്ചു
വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരന് മരണം. ഇടുക്കിയിൽ കാന്തല്ലൂർ പെരുമലയിൽ രാമരാജിൻ്റെയും രാജേശ്വരിയുടെയും മകൻ ശരവണ ശ്രീയാണ് മരിച്ചത്. സഹോദരിമാർക്ക് ഒപ്പം കളിക്കുമ്പോൾ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിൻ്റെ സമീപത്തെ കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്ന കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read More