യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം; 6 പേർ അറസ്റ്റിൽ 

ബെംഗുളൂരു: യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേർ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച്‌ ആള്‍ക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

Read More

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമല്‍ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബിടദിയില്‍ വച്ചാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കർമങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും.…

Read More

നഗരത്തിൽ വൻ ലഹരി വേട്ട; 9 മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: ഐടി നഗരത്തില്‍ വൻ ലഹരിവേട്ട. മൂന്നിടങ്ങില്‍ നിന്നായി ഏഴ് കോടിയുടെ ലഹരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുവ എഞ്ചിനീയർ അടക്കം ഒൻപത് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്. ബൊമ്മസാന്ദ്രയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സിവില്‍ എഞ്ചിനിയറായ ജീജോ പ്രസാദില്‍ നിന്നും ഒരു കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. കേരളത്തില്‍ നിന്നുമാണ് ഇയാള്‍ ബെംഗളൂരുവിലേക്ക് ലഹരി എത്തിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. അഞ്ച് കോടിയോളമാണ് ക‍ഞ്ചാവിന്റെ…

Read More

10 ലക്ഷത്തിന്റെ എംഡിഎംഎ യുമായി മൂന്നുപേർ പിടിയിൽ 

ബെംഗളൂരു: വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായി. മംഗളൂരു സൂറത്ത് കല്‍ സ്വദേശികളായ മുഹമ്മദ് ആസിഫ് (24), അസ്‌കര്‍ അലി (31), ഹാലിയങ്ങാടി സ്വദേശി മുഹമ്മദ് റഷീദ് (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ വാങ്ങി സ്വകാര്യ ബസ് വഴി മംഗളൂരുവിലേക്ക് വില്‍പ്പനക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നുമായി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സൂറത് കല്ലില്‍ വെച്ച്‌ സംഘം പിടിയിലായത്. സി.സി.ബി സംഘം ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഒരു…

Read More

വിമാനത്താവളം ഡിസ്പ്ലേ ബോർഡുകളിൽ നിന്നും ഹിന്ദി ഒഴിവാക്കിയോ? വിശദീകരണവുമായി അധികൃതർ 

ബെംഗളൂരു: കെമ്പഗഡ ഇന്റർനാഷണല്‍ എയർപോർട്ടില്‍ ഇംഗ്ലിഷിലും കന്നഡയിലും മാത്രം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിശദീകരണവൂമായി ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ്. സോഷ്യല്‍ മീഡയയില്‍ വ്യാപക ചര്‍ച്ചാവിഷയമായി സംഭവം മാറിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹിന്ദി ഒഴിവാക്കി ഇംഗ്ലിഷിലും കന്നഡയിലും മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത് എന്നായിരുന്നു ആരോപിച്ചത്. നിരവധി യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടില്‍ ഹിന്ദി നീക്കിയത് വലിയ പ്രശ്നമായി ആളുകള്‍ പ്രതികരിച്ചിരുന്നു. ഇംഗ്ലിഷും കന്നഡയും അറിയുന്നവര്‍ മാത്രം ബെംഗളൂരു എയര്‍പ്പോര്‍ട്ടില്‍…

Read More
Click Here to Follow Us