നഗരത്തിൽ അനധികൃത കുഴൽക്കിണർ നിർമാണം തടയാൻ നീക്കവുമായി ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു : നഗരത്തിലെ അനധികൃത കുഴൽക്കിണർ നിർമാണം തടയാൻ നീക്കങ്ങളുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). ഇതിനായി കർണാടക ഗ്രൗണ്ട് വാട്ടർ (റെഗുലേഷൻ ആൻഡ് കൺട്രോൾ ഓഫ് ഡിവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ്) ആക്ട്, 2011 ഭേദഗതി ചെയ്യാൻ നിർദേശിക്കാനാണ് ബോർഡിന്റെ തീരുമാനം.

 

നിലവിലുള്ള നിയമപ്രകാരം അനധികൃതമായി കുഴൽക്കിണർ കുഴിക്കുന്നത് നോൺ കൊഗ്നിസബിൾ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഇത് കോഗ്നിസിബിൾ കുറ്റമായി കണക്കാക്കിയാൽ അനധികൃത കുഴൽക്കിണറുകൾ തടയാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

 

നിലവിൽ നോൺ കൊഗ്നിസിബിൾ കുറ്റമായതിനാൽ അനധികൃത കുഴൽക്കിണറുകൾക്കെതിരേ പോലീസിൽ സമീപിച്ചാൽ അവർ നടപടിയെടുക്കാറില്ല. മജിസ്‌ട്രേറ്റിനെ സമീപിക്കാനാണ് ലഭിക്കുന്ന മറുപടി. ഇത് അനധികൃത കുഴൽക്കിണറുകൾ തടയുന്നതിന് ബുദ്ധിമുട്ടാകുന്നുവന്ന് ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർ പറയുന്നു. ഭൂഗർഭജലത്തിന്റെ അമിത ചൂഷണംതടയാൻ നിലവിൽ നഗരത്തിൽ കുഴൽക്കിണറുകൾ കുഴിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ചില കെട്ടിട നിർമാണസ്ഥലങ്ങളിലും വാണിജ്യ കെട്ടിടങ്ങൾക്കു സമീപവും അനുമതിയില്ലാതെ കുഴൽക്കിണർ നിർമിക്കുന്നുണ്ട്.

 

ഇത് നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവിനെ ബാധിക്കുമെന്നാണ് ആശങ്ക. ബിഡബ്ല്യു എസ്എസ്ബിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും ചേർന്ന് ജനുവരിയിൽ നടത്തിയ പഠനത്തിൽ ബെംഗളൂരുവിലെ 80 വാർഡുകളിലെ ഭൂഗർഭജലനിരപ്പ് കുറയുന്നുവെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞവർഷം വേനലിൽ നഗരത്തിൽ പതിനായിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിയിരുന്നു. ഇതേത്തുടർന്ന് കടുത്ത ജലക്ഷാമമാണ് പല മേഖലകളിലും അനുഭവപ്പെട്ടത്.

ഈ വർഷം ജലക്ഷാമം അത്ര രൂക്ഷമല്ലെങ്കിലും ഭാവിയിലേക്കുള്ള കരുതൽ എന്നനിലയിൽ കുഴൽക്കിണറുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us