ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് 75,000 രൂപ കവർന്നു

ബെംഗളൂരു : ബുധനാഴ്ച പുലർച്ചെ എസ്‌ബി‌ഐ എ‌ടി‌എമ്മിൽ നിന്ന് മോഷ്ടാക്കൾ 75,000 രൂപ കവർന്നു. എ‌ടി‌എമ്മിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ മുഴുവൻ സംഭവവും പതിഞ്ഞിട്ടുണ്ട്, ഏകദേശം 3-4 പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 2.30 ഓടെയാണ് മോഷണം നടന്നത് എന്ന് ബെലഗാവി പോലീസ് കമ്മീഷണർ ഇയാഡ മാർട്ടിൻ മാർബനിയാങ് പറഞ്ഞു,, പുലർച്ചെ 3 മണിയോടെയാണ് പോലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, മുഖംമൂടി ധരിച്ച് പുതപ്പ് പൊതിഞ്ഞ 3-4 പേർ ഒരു കാറിൽ എത്തി”. “ആദ്യം അവർ ഒരു സിസിടിവി ക്യാമറ…

Read More

പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി

തൃശൂർ: പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത് 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

Read More

മകന്റെ സുഹൃത്തായ 14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയായ വീട്ടമ്മയെ കൊച്ചിയിൽ പൊക്കി പോക്സോ കേസ് ചുമത്തി പോലീസ്

14 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി പാലക്കാട് ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം. 14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് മകന്റെ സുഹൃത്തിന്റെ ചേട്ടനൊപ്പം ആണ് ഒളിച്ചോടിയത് . കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. കുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുട്ടിയെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. കുടുംബത്തിന്റെ പരാതിയിൽ വീട്ടമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പരീക്ഷ കഴിഞ്ഞ…

Read More

ഇന്നും നാളെയും ഉഷ്ണക്കാറ്റ് വീശാൻ സാധ്യത; തീരദേശ മേഖലയിൽ യെല്ലോ അലേർട്ട് 

ബെംഗളൂരു: ഇന്നും നാളെയും തീരത്ത് ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, തീരദേശ ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തീരദേശത്ത് ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച ദക്ഷിണ കന്നഡ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പിന്തുടരേണ്ട കാര്യങ്ങൾ – കഴിയുന്നത്ര തണുത്ത സ്ഥലങ്ങളിൽ താമസിക്കുക. – വെയിൽ കൂടുതലുള്ള സമയങ്ങളിൽ കുട ഉപയോഗിക്കുക. – കഴിയുന്നത്ര കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. – കോട്ടൺ തൊപ്പികൾ ഉപയോഗിക്കുക – ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ വിശ്രമിക്കുക. –…

Read More

പുതിയ ടെക്‌നിക്ക്; ബെംഗളൂരു പോലീസ് ഫോൺപേ, ഗൂഗിൾ പേ എന്നിവയിലൂടെ സ്വന്തം പോക്കറ്റിലേക്ക് പിഴ ഈടാക്കുന്നതായി ആരോപണം!

ബെംഗളൂരു,: ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ കൈക്കൂലി ആരോപണം ഉയരുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും, ഇത്തവണ ബെംഗളൂരു ട്രാഫിക് പോലീസിനെതിരായ ആരോപണങ്ങൾ കുറച്ചു വ്യത്യസ്തമാണ്. കാരണം അവർ ഫോൺപേ, ഗൂഗിൾ പേ എന്നിവയിലൂടെ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താനെന്ന വ്യാജേന ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് ഫോൺപേ, ഗൂഗിൾ പേ എന്നിവ വഴി അവരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി ആരോപണമുണ്ട്. ഫെബ്രുവരി 21 ന് വർത്തൂർ കല്ലെയ്ക്ക് സമീപം ഒരു വാഹന യാത്രികൻ വൺവേയിൽ വരികയായിരുന്നു. റാച്ചമല്ല എന്നു…

Read More

ഇന്റർവ്യൂ എന്ന പേരിൽ എന്തും പറയമോ?പേളി മാണി ഷോ ചർച്ചയാകുന്നു

വിവാഹശേഷമാണ് പേളി മാണി തന്റെ യുട്യൂബ് ചാനലുമായി സജീവമായത്. വളരെ വിരളമായി പുരസ്കാര ചടങ്ങുകളില്‍ മാത്രമാണ് ഹോസ്റ്റായി പേളി പ്രത്യക്ഷപ്പെടാറുള്ളത്. ഭർത്താവ് ശ്രീനിഷ് അരവിന്ദിനാണ് യുട്യൂബ് ചാനലിന്റെ പൂർണ്ണ ചുമതല. പേളി മാണി എന്ന പ്രധാന ചാനലിലാണ് കൂടുതലും വീഡിയോകള്‍ താരദമ്പതികള്‍ പങ്കുവെക്കാറുള്ളത്. വ്ലോഗുകള്‍, യാത്ര, പാചകം, വീട്ടുവിശേഷങ്ങള്‍, സെലിബ്രിറ്റി ചാറ്റ് ഷോ, മോട്ടിവേഷണല്‍ വീഡിയോകള്‍ എന്നിവയാണ് പ്രധാന കണ്ടന്റുകള്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളിയുടെ സെലിബ്രിറ്റി ചാറ്റ് ഷോയായ പേളി മാണി ഷോയില്‍ അതിഥികളായി എത്താറുണ്ട്. കഴിഞ്ഞ ദിവസം…

Read More

പുനീത് രാജ്കുമാർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു: കുട്ടികൾക്ക് കണ്ണട വിതരണം നടത്തി

ബെംഗളൂരു: സിദ്ധഗംഗ മഠത്തിൽ പുനീത് രാജ്കുമാർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു. സിദ്ധഗംഗ മഠത്തിലെ സ്വാമിജി, പുനീത് രാജ്കുമാറിന്റെ ഭാര്യ, നിർമ്മാതാവ് അശ്വിനി പുനീത് രാജ്കുമാർ, മുതിർന്ന നടൻ ദൊഡ്ഡണ്ണ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ശ്രീ സിദ്ധഗംഗ മഠത്തിലെ ശ്രീ സിദ്ധലിംഗേശ്വര ജതാരയിൽ, ശ്രീ ശ്രീ സിദ്ധലിംഗ മഹാസ്വാമിയുടെ ദിവ്യ സാന്നിധ്യത്തിലും മുതിർന്ന ചലച്ചിത്ര നടൻ ദൊഡ്ഡണ്ണയുടെ സാന്നിധ്യത്തിലും ഡോ. ​​പുനീത് രാജ്കുമാർ ചാരിറ്റബിൾ ട്രസ്റ്റ് (റീ) ഉദ്ഘാടനം ചെയ്യുന്ന ഒരു വീഡിയോ അശ്വിനി പുനീത് രാജ്കുമാർ…

Read More

വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ല മാധ്യമ പ്രവർത്തനം; സുജയ പാർവതിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു 

താൻ റിപ്പോർട്ടർ ടിവിയിലെ സുജയ പാർവതിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുന്നതായി പിപി ദിവ്യ. ഇതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ അവർ നല്‍കിയ മറുപടി തനിക്ക് തൃപ്തികരമല്ല. തെറ്റ് മനസിലാക്കിയില്ലെന്നു മാത്രമല്ല താൻ ചെയ്തത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണു തീരുമാനം. പിപി ദിവ്യ അവരുടെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ സംബന്ധിച്ച്‌ ഒരു തെറ്റായ പ്രചരണം റിപ്പോർട്ടർ ടിവിയിലൂടെ അല്‍പം ആഴ്ചകള്‍ക്കു മുൻപ് നടത്തുകയുണ്ടായി. സുജയയ്ക്കെതിരെ മാത്രമല്ല മറ്റുചില മാധ്യമപ്രവർത്തകർക്കെതിരേയും നിയമനടപടിക്കൊരുങ്ങുന്നതായി പിപി ദിവ്യ.…

Read More

മഹാകുംഭമേളയിൽ അമൃത സുരേഷും 

പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയില്‍ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്. 144 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുടെ അവസാന ദിവസമായ മഹാശിവരാത്രി ദിനത്തിലാണ് അമൃത കുംഭമേളയ്ക്ക് എത്തിയത്. അമൃതയുടെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Read More

ബിജെപിയിലേക്കില്ല; കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം: നയം വ്യക്തമാക്കി ശശി തരൂർ

ഡൽഹി : ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി…

Read More
Click Here to Follow Us