മകന്റെ സുഹൃത്തായ 14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയായ വീട്ടമ്മയെ കൊച്ചിയിൽ പൊക്കി പോക്സോ കേസ് ചുമത്തി പോലീസ്

14 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി പാലക്കാട് ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം.

14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് മകന്റെ സുഹൃത്തിന്റെ ചേട്ടനൊപ്പം ആണ് ഒളിച്ചോടിയത് .

കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

കുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുട്ടിയെയും എറണാകുളത്ത് നിന്ന് കണ്ടെത്തി.

കുടുംബത്തിന്റെ പരാതിയിൽ വീട്ടമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതിയെ പ്രതിയാക്കുകയായിരുന്നു. നാടുവിട്ട് ഇരുവരം പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
[masterslider id="10"]

Related posts