വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ല മാധ്യമ പ്രവർത്തനം; സുജയ പാർവതിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു 

താൻ റിപ്പോർട്ടർ ടിവിയിലെ സുജയ പാർവതിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുന്നതായി പിപി ദിവ്യ.

ഇതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചു.

എന്നാല്‍ അവർ നല്‍കിയ മറുപടി തനിക്ക് തൃപ്തികരമല്ല. തെറ്റ് മനസിലാക്കിയില്ലെന്നു മാത്രമല്ല താൻ ചെയ്തത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

അതിനാല്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണു തീരുമാനം. പിപി ദിവ്യ അവരുടെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ സംബന്ധിച്ച്‌ ഒരു തെറ്റായ പ്രചരണം റിപ്പോർട്ടർ ടിവിയിലൂടെ അല്‍പം ആഴ്ചകള്‍ക്കു മുൻപ് നടത്തുകയുണ്ടായി. സുജയയ്ക്കെതിരെ മാത്രമല്ല മറ്റുചില മാധ്യമപ്രവർത്തകർക്കെതിരേയും നിയമനടപടിക്കൊരുങ്ങുന്നതായി പിപി ദിവ്യ.

  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ

കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതിനായി വലിയ ഗൂഡാലോചനയാണ് മാധ്യമങ്ങള്‍ നടത്തിയിരിക്കുന്നത്. തന്റെ കുടുംബത്തേയും ചാർജെറ്റ് ചെയ്തതായും പിപി ദിവ്യ.

“എല്ലാവർക്കും നമസ്‌കാരം ഭ്രാന്തുപിടിച്ചാല്‍ ചങ്ങലയ്ക്കിടാം. പക്ഷെ ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യും? ഞാനിവിടെ സൂചിപ്പിക്കുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഈ അടുത്തകാലത്ത് പിടികൂടിയിട്ടുള്ള ഒരുതരം ഭ്രാന്തിനെക്കുറിച്ചാണ്.

എല്ലാവരുടേയും പ്രശ്‌നം റേറ്റിങ്ങാണ്. റേറ്റിങ് കിട്ടാൻ എന്തും വിളിച്ചു പറയാം. പ്രത്യേകിച്ച്‌ ഇടതുപക്ഷ നേതാക്കളേയോ, ആളുകളേയോ സ്ഥാപനങ്ങളേയാകട്ടെ ടാർജെറ്റ് ചെയ്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ പുതിയൊരു വ്യവസായമാരംഭിച്ചിരിക്കുകയാണ്”…. പിപി ദിവ്യ പറഞ്ഞു.

അതേ സമയം പിപി ദിവ്യയുടെ വീഡിയോക്കു താഴെ ധാരാളം കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. “വായില്‍ തോന്നിയത് വിളിച്ചു പറയാതിരിക്കാൻ രാഷ്ട്രീയക്കാരും (പി പി ദിവ്യ ) ശ്രദ്ധിക്കണം…, ക്ഷണിക്കാത്ത ചടങ്ങിന് ചെന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുമ്പോള്‍ ആലോചിക്കണമായിരുന്നു… പറഞ്ഞത് വളരെ സത്യമാണ്… വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്നത് മാദ്ധ്യമ സ്വാതന്ത്ര്യവും അല്ല , പൊതു പ്രവർത്തനവും അല്ല… ഉത്തരവാദിത്വപൂർവ്വവും വിവേക പൂർവ്വവും ഔചിത്യ പൂർവ്വവും തെളിവു സഹിതവും ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ആണ് യഥാർഥ മാദ്ധ്യമ പ്രവർത്തനവും പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഉണ്ടാവൂ…അല്ലാത്തതെല്ലാം നിരുത്തരവാദപരവും അവിവേകവും അഹംഭാവവും അജ്ഞതയും ആണ്… എന്നിങ്ങനെ നീളുന്നു വീഡിയോയുടെ താഴെയുള്ള കമെന്റുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു
  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us