വത്തിക്കാൻ സിറ്റി. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഇന്നലെ ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ കുർബാനയിൽ പങ്കെടുത്തെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ട്. പരിശോധനകൾ തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെയാണു രക്തം നൽകിയത്. കഴിഞ്ഞ ദിവസം നില അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമായി. തുടർച്ചയായി ശ്വാസംമുട്ടലുമുണ്ടായി. വിളർച്ചയും സ്ഥിരീകരിച്ചു.…
Read MoreDay: 24 February 2025
തിരുവനന്തപുരത്ത് കൂട്ടക്കുരുതി: മൂന്ന് വീടുകളിൽ നിന്നായി 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്, 5 മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.
Read Moreമുൻകാമുകിയുടെ പുതിയ പ്രണയത്തിൽ അസ്വസ്‌ഥനായ മുൻ കാമുകനും സുഹ്യത്തുകളും ചേർന്ന് 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മഹാരാഷ്ട്രയിൽ മുൻ കാമുകനും സുഹ്യത്തുകളും ചേർന്ന് 22 കാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പരാതിക്കാരിയും മുൻ കാമുകനും ഒരേ ഗ്രാമത്തിൽ തന്നെയാണ് താമസം. യുവതിയുടെ പുതിയ സ്നേഹ ബന്ധത്തെ പറ്റി അറിഞ്ഞതിന് പിന്നാലെയാണ് യുവാവും സുഹ്യത്തുകളും ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കേസിലെ പ്രധാന പ്രതിയും പെൺകുട്ടിയുടെ മുൻ കാമുകനുമായ അസ്ലമിനും മറ്റ് അഞ്ച് പേർക്കുമെതിരെയാണ് ശാന്തി നഗർ പൊലീസ് തട്ടി കൊണ്ട് പോകലിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തിരിക്കുന്നത്. പരാതികാരിയായ പെൺകുട്ടിയും പ്രതിയായ അസ്ലമും തമ്മിൽ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു.…
Read Moreഫെബ്രുവരിയിൽ അസാധാരണ ചൂട്; ബെംഗളൂരുവിലെ താപനില ദില്ലിയേക്കാൾ കൂടുതൽ!!
ബെംഗളൂരു: നഗരത്തിൽ ഉഷ്ണതരംഗം, ഇരുപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി, വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് ഐഎംഡി പ്രവചിക്കുന്നു. താപനില സാധാരണ നിലയേക്കാൾ ഉയർന്നതിനാൽ ബെംഗളൂരുവിന് പുറമെ, കർണാടകയിലെ പല പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നു. ഈ ആഴ്ച താപനില 33.2 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഫെബ്രുവരിയിലെ പതിവ് കാലാവസ്ഥയിൽ നിന്ന് ശ്രദ്ധേയമായ മാറ്റമാണ് ഈ താപനില സൂചിപ്പിക്കുന്നത്. നിലവിലെ താപനില സീസണൽ ശരാശരിയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ബെംഗളൂരുവിന് പുറമെ, കർണാടകയിലെ പല പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നു, താപനില…
Read Moreനഗരത്തിൽ മാംസ വില്പന നിരോധിച്ചു
മഹാശിവരാത്രി ദിനത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും ബെംഗളൂരു മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാ ശിവരാത്രിയോടനുബന്ധിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പൗരസമിതി അറിയിച്ചു. ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ആ ദിവസം അടച്ചിരിക്കും. മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്, 2025 ഫെബ്രുവരി 26 ബുധനാഴ്ച, കശാപ്പുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപിയുടെ അധികാരപരിധിയിലുള്ള വില്‍പ്പനശാലകളില്‍ മാംസം…
Read Moreപി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു
കോട്ടയം: മത വിദ്വേഷ പരാമരർശത്തിൽ പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇരിങ്ങാലക്കുല മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വാശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പി സി ജോർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.
Read Moreധർമ്മസ്ഥലയിലേക്ക് കാൽനടയാത്ര പോയവരുടെ മേൽ ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു
ബെംഗളൂരു : ഹാസൻ താലൂക്കിലെ കെഞ്ചട്ടഹള്ളിക്ക് സമീപം ധർമ്മസ്ഥലയിലേക്ക് കാൽനടയായി പോകുകയായിരുന്ന രണ്ട് പേർക്ക് നേരെ സ്വകാര്യ ബസ് ഇടിച്ചുകയറി മരിച്ചു . മണ്ഡ്യ ജില്ലയിലെ കെ.ആർ.പേട്ട് താലൂക്കിലെ അനഗോളു ഗ്രാമത്തിൽ നിന്നുള്ള സുരേഷ് (60), കുമാർ (55) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ഹാസൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും കാൽനടയായി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഒരു സ്വകാര്യ ബസ് ഇടിച്ചു കയറിയത്. ശാന്തിഗ്രാമ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്.
Read Moreകോൺഗ്രസ് നേതാവ് ഹൈദർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; തലയോട്ടി ഒടിഞ്ഞതും ചെവി മുറിഞ്ഞതും ഉൾപ്പെടെ കണ്ടെത്തിയത് 56 വെട്ടുകൊണ്ട പാടുകൾ
ബെംഗളൂരു: നഗരത്തിലെ അശോക് നഗറിലെ ഗരുഡ മാളിന് സമീപം കോൺഗ്രസ് നേതാവ് ഹൈദർ അലിയെ അജ്ഞാതർ വെട്ടിക്കൊന്നു. തലയോട്ടി ഒടിഞ്ഞതും ചെവി മുറിഞ്ഞതും ഉൾപ്പെടെ 56 മുറിവുകളാണ് വടിവാളുകൊണ്ട് അലിക്ക് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ബൗറിംഗ്, ലേഡി കഴ്‌സൺ ആശുപത്രികളിലാണ് ഡോക്ടർ ദിലീപിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. അക്രമികൾ അദ്ദേഹത്തിന്റെ തലയോട്ടി തകർക്കുകയും ചെവി മുറിക്കുകയും ചെയ്തു. ശരീരത്തിൽ തന്നെ 10 വെട്ടുകത്തിയുടെ പാടുകൾ കണ്ടെത്തിയതായും കാലിലെ പേശികൾ കീറിപ്പോയതായും മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നും ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഒരു…
Read Moreഇൻസ്റ്റഗ്രാംവഴി യുവതിയുടെ ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽ
ചെന്നൈ : ഇൻസ്റ്റഗ്രാംവഴി ഹരിയാണയിലെ യുവതിയുമായി പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവിനെ പോലീസ് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. ചെന്നൈയിൽനിന്ന് ദുബായിലേക്ക് ശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് റിഷാം(25) ആണ് ഹരിയാണ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി യുവതി അറിയിച്ചു
Read Moreബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കീഴടങ്ങി
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്. ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
Read More