കണ്ടക്ടർക്ക് നേരെ ആക്രമണം: മഹാരാഷ്ട്രയിൽ നിന്ന് വരുന്ന ബസുകളുടെ എണ്ണം കുറച്ചു

ബംഗളുരു : ബെൽഗാമിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് (ബെൽഗാം) വരുന്ന ബസുകളുടെ എണ്ണം കുറവായിരുന്നു.

അതിർത്തി വരെ മാത്രമേ നിലവിൽ ബസുകൾ സർവീസ് നടത്തുന്നുള്ളൂവെന്ന് വടക്കുപടിഞ്ഞാറൻ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഡിവിഷണൽ കൺട്രോളർ രാജേഷ് ഹുദ്ദാര അറിയിച്ചു.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് എല്ലാ ദിവസവും 30 ബസുകൾ കോലാപ്പൂർ വഴി വന്നിരുന്നു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

എന്നാൽ, ശനിയാഴ്ച 20 ബസുകൾ മാത്രമാണ് എത്തിയത്. ഇതിൽ മൂന്ന് ബസുകൾ മാത്രമാണ് സെൻട്രൽ  ബസ് സ്റ്റേഷനിൽ പ്രവേശിച്ചത് എന്ന്

ബാക്കിയുള്ള ബസുകളുടെ ഡ്രൈവർമാർ പറഞ്ഞു, നഗരത്തിൽ നിന്ന് വളരെ ദൂരെ യാത്രക്കാരെ ഇറക്കിവിട്ട്  അവർ തിരികെ പോയി.

ബെൽഗാമിൽ നിന്ന് മുംബൈ, പൂനെ, കോലാപ്പൂർ, മിറാജ് വഴി ദിവസവും 90 ബസുകൾ സർവീസുകളാണ്  നടത്തിയിരുന്നത്.എന്നാൽ ശനിയാഴ്ച എല്ലാ ബസുകളും റദ്ദാക്കിയിറുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

എവിടെയും ഒരു പ്രശ്നവുമില്ല. കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ ഇരുവശത്തുമുള്ള പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബസുകളുടെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജേഷ് ഹുദ്ദാര പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts