മഹാകുംഭമേള തിക്കിലും തിരക്കിലും പെട്ട് നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് ബെൽഗാമിലേക്ക് ‘എയർലിഫ്റ്റ്’ ചെയ്യും

ബെംഗളൂരു : പ്രയാഗ് രാജ് മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ എയർലിഫ്റ്റ് വഴി ബെൽഗാമിലെത്തിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

മരിച്ച ജ്യോതി ഹത്തരാവത, മേഘ ഹത്തരാവത, മഹാദേവി ബവനൂർ, അരുൺ കോപാർഡെ എന്നിവരുടെ മൃതദേഹങ്ങളോടൊപ്പം, പരിക്കേറ്റ സരോജിനി കാഞ്ചനഹള്ളി, കാഞ്ചൻ കോർപഡെയും ബെൽഗാമിലേക്ക് കൊണ്ടുവരുന്നുണ്ട്.

  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. പരിക്കേറ്റവർ മറ്റൊരു ആംബുലൻസിൽ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന വിമാനം 5.30ന് ബെൽഗാമിലെ സാംബ്ര വിമാനത്താവളത്തിലെത്തുമെന്ന് ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.

ഇതിനായി നിയോഗിക്കപ്പെട്ട മൂന്ന് നോഡൽ ഓഫീസർമാരും ബുധനാഴ്ച വൈകീട്ട് ഡൽഹിക്ക് പോയി ‘എയർ ലിഫ്റ്റിന്’ നടപടി സ്വീകരിച്ചതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts