ബസ് കാത്തിരുന്ന യുവതിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ 

rape road alone

ബെംഗളൂരു: കെ.ആർ മാർക്കറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേർ പിടിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കെ.ആർ മാർക്കറ്റിന് സമീപത്ത് എസ്.ജെ പാർക്കില്‍ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് 37 വയസ്സുള്ള യുവതിയെ രണ്ട് പേർ ചേർന്ന് ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബസ് സമയത്തെ കുറിച്ച്‌ യുവതി പ്രതികളോട് ചോദിച്ചിരുന്നു. ബസ് സ്റ്റോപ്പ് മറ്റൊരിടത്താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികള്‍ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തിന്…

Read More

വൈകി ജോലിക്ക് എത്തിയ തൊഴിലാളെ ക്രൂരമായി മർദ്ദിച്ച് ഫാക്ടറി ഉടമ 

ബെംഗളൂരു: ജോലിക്ക് വൈകിയെത്തിയ മൂന്ന് തൊഴിലാളികളെ ഉടമ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിനഗറിലെ സ്റ്റാർ ചൗക്കിന് സമീപമുള്ള ഇഷ്ടിക ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികളെ വടികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വ്യാപകമായ വിമർശനത്തിന് കാരണമായി. വീഡിയോയിലുള്ള അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടിക ഫാക്ടറി ഉടമ ഖേമു റാത്തോഡ് തൊഴിലാളികളെ നിസാര കാരണത്താല്‍ മനുഷ്യത്വരഹിതമായി ശിക്ഷിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജയപൂര പോലീസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മണ്‍ ബി. നിംബരാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംക്രാന്തി ഉത്സവം ആഘോഷിക്കാൻ നാട്ടിലേക്ക് പോയതായിരുന്നു തൊഴിലാളികള്‍. എന്നാല്‍…

Read More

ക്ലാസിൽ നിന്നും ഫോൺ പിടികൂടി; പുറത്തിറങ്ങിയാൽ തീർത്തു കളയുമെന്ന് വിദ്യാർത്ഥിയുടെ ഭീഷണി 

പാലക്കാട്‌: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രിൻസിപ്പലിന് നേരെ കൊലവിളിയുമായി ‌വിദ്യാര്‍ത്ഥി. പാലക്കാട് ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച്‌ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സാറിനെ പുറത്ത്…

Read More

നിർത്താതെ ഹോണടിച്ച ബസ് ഡ്രൈവർമാർക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ് 

ബെംഗളൂരു: ശബ്ദത്തില്‍ ഹോണ്‍ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോണ്‍ മുഴക്കി കേള്‍പ്പിച്ച്‌ പോലീസ്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. ദൃശ്യങ്ങളില്‍ ഒരു കോളേജ് ബസ് കാണാം. ബസിൻ്റെ ഡ്രൈവറെ അതില്‍ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പോലീസ്. പിന്നീട് ഹോണ്‍ ശബ്ദം കേള്‍ക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പിന്നാലെ പോലീസ് ഹോണ്‍ മുഴക്കുന്നു. മുന്നിലുള്ള വാഹനങ്ങള്‍ മാറ്റാൻ അല്‍പ്പം താമസിച്ചാലും, ചില സന്ദർഭങ്ങളില്‍ അനാവശ്യമായും ഹോണ്‍ മുഴക്കുമ്പോള്‍ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്…

Read More

യു.പി. സർക്കാർ ക്ഷണിച്ചു; കുംഭമേളയിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും

ബെംഗളൂരു : ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാനൊരുങ്ങി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ധനകാര്യ-ടൂറിസം വകുപ്പുമന്ത്രിതന്നെ നേരിട്ട്‌ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു. മഹത്തായ ആ പരിപാടിയിൽ സംബന്ധിക്കാൻ പോകുമെന്നും പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് നടക്കുന്ന ചരിത്രപരമായ പരിപാടിയാണിതെന്നും പറഞ്ഞു. ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ തുടരും.

Read More

മണിക്കൂറിന് 21000 രൂപ ; വരുമാനം വെളിപ്പെടുത്തി വ്‌ലോഗര്‍ തൊപ്പി

തൊപ്പി എന്ന പേരില് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ് നിഹാദ്. തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിഹാദെന്ന തൊപ്പി. മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറയുന്നു നിഹാദ്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാത്തിനാലാണ് ചോദ്യം എന്നും മറുപടിയില്‍ നിഹാദ്. തൊപ്പിയുടെ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റും ആ വീഡിയോയില്‍ പരസ്യപ്പെടുത്തുന്നും ഉണ്ട്. എനിക്ക് സ്‍ട്രീമിംഗില്‍ എത്ര വരുമാനം കിട്ടും എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലേ. അതാണ് കാര്യം. എന്നാല്‍ ഞാൻ ഒരു കാര്യം വീഡിയോയില്‍…

Read More

പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

തെലുങ്ക് സിനിമ മേഖലയിലെ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയിഡ്. ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വിവിധ ടീമുകളാണ് പരിശോധന നടത്തുന്നത് പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡ‍ക്ഷന്‍ ഹൗസുകളാണ് യെർനേനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ…

Read More

റെയിൽവേ വേലിയിൽ കാട്ടാനയുടെ തല കുടുങ്ങി; രക്ഷകനായി മറ്റൊരു ആന

ബെംഗളൂരു: റെയിൽവേ വേലിയിൽ തല കുടുങ്ങിയ കാട്ടാനയെ മറ്റൊരു ആനയെത്തി രക്ഷിച്ചു. മടിക്കേരിയിലെ പൊന്നംപേട്ട് താലൂക്കിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുവേലിയിലാണ് ശനിയാഴ്ച വൈകീട്ട് കാട്ടാനയുടെ തല കുടുങ്ങിയത്. ഏഴ് കാട്ടാനകൾ ഗേറ്റ് കടന്ന് വനംവകുപ്പിന്റെ ഡിപ്പോയിൽ പ്രവേശിച്ചു. ഇവയെ വനംജീവനക്കാർ കാട്ടിലേക്ക് തിരികെ തുരത്തി. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു ആനയുടെ തല ഡിപ്പോഗേറ്റിലെ ഇരുമ്പുവേലിയിൽ കുടുങ്ങുകയായിരുന്നു. തല ഊരിയെടുക്കാൻ ആന സ്വയം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു ആനയെത്തി തുമ്പിക്കൈ ഉപയോഗിച്ച് സഹായിച്ചു. പിന്നീട്,…

Read More

എൻജിനീയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥി കോളേജ്കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ഹനുമന്തയ്യ നഗറിലെ ബി.എം.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എയ്‌റോ സ്‌പേസ് എൻജിനീയറിങ് ഏഴാംസെമസ്റ്റർ വിദ്യാർഥി ആകർഷ് റെഡ്ഡിയാണ് (21) മരിച്ചത്. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആനേക്കൽ സ്വദേശിയാണ് ആകർഷ്. കുടുംബപ്രശ്നമാണ് കടുംകൈ ചെയ്യാൻ വിദ്യാർഥിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ ഇന്റേണൽ പരീക്ഷ ആകർഷ് എഴുതിയിരുന്നു. പരീക്ഷയിൽ 50-ൽ 38 മാർക്ക് ലഭിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.

Read More

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; 33 പേർക്ക് പരിക്കേറ്റു

ബെംഗളൂരു : മണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച ബസിന്റെ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പരിക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡെപ്യൂട്ടി കമ്മിഷണർ കുമാർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഗുരുതരമായി പരിക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവുകൾ…

Read More
Click Here to Follow Us