സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സർക്കാർ; നമ്മ മെട്രോയിൽ നിരക്ക് വർദ്ധന 

ബെംഗളൂരു: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബെംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. 15 ശതമാനം ബസ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയില്‍ 42 ശതമാനംവരെ നിരക്ക് വര്‍ധനവിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ബോര്‍ഡ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന നിരക്ക് നിര്‍ണയ കമ്മിറ്റി യോഗം മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന ബിഎംആര്‍സിഎല്‍ ബോര്‍ഡ് യോഗം ഈ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഏഴ്…

Read More

ട്രക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം 

ബെംഗളൂരു: ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛനും മകനും ദാരുണാന്ത്യം. ഗുഡല്ലൂർ സ്വദേശികലായ സാമുവല്‍ (33) മകൻ വിജില്‍ വർഷനും (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നിന് ഊട്ടി മൈസൂരു അന്തർ സംസ്ഥാന പാതയില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം സംഭവിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും. എതിരെ വരികയായിരുന്ന ഹെവി ട്രക്ക് വണ്ടിയില്‍ തട്ടി ഇരുവരും റോഡിലേയ്ക്ക് വീഴുകയായിരുന്നു. ട്രക്ക് ദേഹത്ത് കയറിയിറങ്ങിയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മലപ്പുറം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Read More

കർണാടക പോലീസിനെ കടുത്ത സമ്മർദത്തിലാക്കി ആവർത്തിച്ചുള്ള വൻ കവർച്ചകൾ

ബെംഗളൂരു : തലേന്നും പിറ്റേന്നുമായി പകൽ രണ്ട് വൻ കവർച്ച അരങ്ങേറിയത് കർണാടക പോലീസിനെ കടുത്ത സമ്മർദത്തിലാക്കി. രണ്ട് സംഭവത്തിലും മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഊർജിത തിരച്ചിൽ തുടരുകയാണ്. രണ്ടും ബാങ്ക് കവർച്ചയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. വ്യാഴാഴ്ച 11.30-ഓടെയാണ് ബീദർ പട്ടണത്തിനു നടുവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻപിൽ കവർച്ച അരങ്ങേറിയത്. ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 93 ലക്ഷം രൂപ വാഹനത്തിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്നശേഷം കവർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. ഇവർ…

Read More

പോക്സോ കേസ് കേസ് തള്ളണമെന്നാവശ്യപ്പെട്ടുള്ള യെദ്യൂരപ്പയുടെ ഹർജിയിൽ ഹൈക്കോടതി വിധിപറയൽ മാറ്റി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ട് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കിയശേഷം വിധിപറയാൻ മാറ്റി. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാലവിധിയുടെ കാലാവധിയും വിധിപറയുംവരെ നീട്ടി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. കഴിഞ്ഞവർഷം മാർച്ചിലാണ് ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് യെദ്യൂരപ്പയുടെ പേരിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസന്വേഷിച്ച സി.ഐ.ഡി. യെദ്യൂരപ്പയുടെ പേരിൽ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് യെദ്യൂരപ്പയുടെ വാദം. പരാതി നൽകിയിരിക്കുന്നത് പെൺകുട്ടിയുടെ അമ്മയാണെങ്കിലും പെൺകുട്ടി മജിസ്‌ട്രേറ്റിനുമുൻപിൽ യെദ്യൂരപ്പയ്ക്കെതിരേ മൊഴി…

Read More

പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കി ഉപഗ്രഹ പേലോഡും ബലൂണും

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ ഉപഗ്രഹ പേലോഡും ബലൂണും വന്നു വീണത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഹംനാബാദ് താലൂക്കിലെ ജൽസങ്കി ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് നിലത്തു വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. പേലോഡിൽ നിന്ന് ചുവപ്പ് നിറത്തിലുള്ള ലൈറ്റ് മിന്നുന്നത് കണ്ടതോടെ ഗ്രാമവാസികൾ ആശങ്കയിലായി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഹൈദരാബാദ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) വിക്ഷേപിച്ച പേലോഡും ബലൂണുമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 10-ന് ഹൈദരാബാദിൽ നിന്നാണ് ബലൂൺ വിക്ഷേപിച്ചത്. കാലാവസ്ഥാ പഠനമായിരുന്നു…

Read More

സർക്കാർ സ്കൂളിൽ ദുർമന്ത്രവാദം നടന്നുവെന്ന് പ്രധാനാധ്യാപകന്റെ പരാതി; അന്വേഷണം തുടങ്ങി വിദ്യാഭ്യാസവകുപ്പ്

ബെംഗളൂരു : ഹാസൻ ജില്ലയിലെ മുഡുഡി ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിൽ ദുർമന്ത്രവാദം നടന്നുവെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പും പോലീസും അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് സ്കൂളിലെ ക്ലാസ്‌മുറിയുടെ മുന്നിൽ ഹോമകുണ്ഡവും മഞ്ഞളും തേങ്ങയും കണ്ടത്. ക്ലാസ്‌മുറി പൂട്ടി വാതിലിനുമുകളിൽ ചുവന്ന ചരടുകെട്ടി കുങ്കുമം വിതറിയ നിലയിലുമാണ്. ഹോമകുണ്ഡത്തിൽ തലയില്ലാത്ത മരപ്പാവയെയും കണ്ടെത്തി. തുടർന്ന് പ്രധാനാധ്യാപകൻ വിവരമറിയിച്ചതിനെത്തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ മോഹൻകുമാർ സ്ഥലത്തെത്തി അധ്യാപകരോടും വിദ്യാർഥികളോടും വിവരങ്ങൾ ശേഖരിച്ചു. രാവിലെ സ്കൂളിലെത്തിയ കുട്ടികൾ സംഭവംകണ്ട് ഭയന്ന് ക്ലാസുകളിൽ കയറാൻ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ മോഹൻ കുമാറിനോട് പറഞ്ഞു.

Read More

ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ താത്കാലികം; ആവശ്യമായി വന്നാൽ യുദ്ധം തുടരും’- നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി. വെടി നിർത്തൽ താത്കാലികമാണെന്നും വേണ്ടി വന്നാൽ ഇസ്രയേൽ യുദ്ധം തുടരുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകുന്നു. ഇന്ന് ഇസ്രയേൽ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാൽ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നൽകിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും…

Read More

നഗരത്തിലെ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ശനിയാഴ്ച രാവിലെ മുതൽ യെശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗെരെ, മൈലസാന്ദ്ര, മൈസൂരു റോഡ്, തുടങ്ങിയ സ്ഥലങ്ങളിലാണ് നടപ്പാത കൈയേറ്റം ഒഴിപ്പിച്ചത്. സോണൽ കമ്മിഷണർമാരും ജോയിന്റ് കമ്മിഷണർമാരും നടപ്പാതകൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് ഒഴിപ്പിക്കാൻ നിർദേശിച്ചത്. ജീവനക്കാർ ജെ.സി.ബി.യുമായി എത്തിയാണ് നിർമിതികൾ പൊളിച്ചു നീക്കിയത്. ചെറുകിട കച്ചവടക്കാരാണ് കൂടുതലും നടപ്പാതകൾ കൈയേറിയിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി കൈയേറ്റം ഒഴിപ്പിക്കാൻ അധികൃതർ എത്തിയതറിഞ്ഞ് പ്രതിഷേധവുമായി ചിലർ രംഗത്തെത്തി. അധികൃതർ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. കാൽനടയാത്രക്കാരുടെ…

Read More

‘മുഡ’ കേസ്; ഇ.ഡി.യുടെ കണ്ടെത്തൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയണം -ബി.ജെ.പി.

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ അഴിമതിയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് നിഷ്പക്ഷമായ അന്വേഷണത്തിന് അവസരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. മുഡ ഭൂമിയിടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി ബി.ജെ.പി.യും ജെ.ഡി.എസും നടത്തിയ സമരങ്ങളെ ശരിവെക്കുന്നതാണ് ഇ.ഡി.യുടെ കണ്ടെത്തലെന്ന് വിജയേന്ദ്ര എക്സിൽ കുറിച്ചു. അഴിമതിയുടെ പൂർണ വിവരങ്ങൾ പുറത്തുവരാൻ സി.ബി.ഐ. അന്വേഷണം വേണമെന്നും പറഞ്ഞു.

Read More

ശ്രദ്ധിക്കുക മജെസ്റ്റിക്കിനും ഇന്ദിരാനഗറിനും മധ്യേ ഇന്ന് മെട്രോ സർവീസില്ല

ബെംഗളൂരു : കബൺ പാർക്ക്, എം.ജി. റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച മജെസ്റ്റിക്കിനും ഇന്ദിരാനഗറിനും ഇടയിൽ രാവിലെ ഏഴിനും 10നും ഇടയിൽ മെട്രോ സർവീസുണ്ടാകില്ല

Read More
Click Here to Follow Us