ബെംഗളൂരു: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റ്സ്റ്റിക് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്.
Read MoreMonth: January 2025
പിവി അൻവർ എംഎൽഎ ജയിലിലേക്ക്
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തുവെന്ന കേസില്‍ പി.വി. അൻവർ എം.എല്‍.എയ്ക്ക് ജാമ്യമില്ല. കേസില്‍ അറസ്റ്റിലായ പി.വി.അൻവർ എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നല്കാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ല. തവനൂർ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അൻവർ റിമാൻഡിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയില്‍ എടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Read Moreകൃഷിയിടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടികൂടി
ബെംഗളൂരു : ചാമരാജനഗറിൽ കൃഷിയിടത്തിൽ വളർത്തിയ 85 കഞ്ചാവുചെടികൾ പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് രാമപുര പോലീസ് സ്റ്റേഷൻ എസ്.ഐ. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിടത്തിൽ റെയ്ഡ് നടത്തിയത്. പ്രദേശവാസിയായ സെൽവനാണ് (52) കഞ്ചാവുചെടികൾ വളർത്തിയതെന്ന് പോലീസ് പറഞ്ഞു. നടേഷ് എന്നയാളിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കഞ്ചാവ് വളർത്തിയത്. സെൽവന്റെ പേരിൽ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം കേസെടുത്തു
Read Moreഇലക്ട്രോണിക് സിറ്റി മെട്രോ ലൈൻ, യെല്ലോ ലൈൻ ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുമോ ? പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ?
ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി. അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്. പശ്ചിമ ബംഗളിലെ…
Read Moreകെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരു വിവി പുരത്ത് നിർമാണം നടത്തിയിരുന്ന കെട്ടിടത്തിൻ്റെ തൂണാണ് തകർന്നു വീണത്. സംഭവത്തില്‍ വിവി പുരം വാസവി വിദ്യാനികേതനിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവു മരിച്ചു. കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നും തകർന്നു വീണ തൂണ് ശരീരത്തില്‍ പതിച്ചതോടെയാണ് വിദ്യാർഥിനിയ്ക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൻ്റെ തൂണ് സമീപത്തെ നാഷണല്‍ കോളജ് മെട്രോ സ്റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്കൂള്‍ റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു. ഈ സമയം…
Read Moreഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ് ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്
കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്കി നടി ഹണി റോസ്. ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെയാണ് നടി എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. താൻ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ്…
Read Moreകുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എയർ കേരളയിലൂടെ സാധ്യമാകും. കുടക് -മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എയർ കേരള അധികൃതരുമായി നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ച് മേയ് മാസത്തില്‍ മൈസൂരു വിമാനത്താവളം കേന്ദ്രീകരിച്ച് സർവിസ് ആരംഭിക്കും. കേരളത്തിലേക്കും മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കും മൂന്ന് വിമാന സർവിസുകള്‍ ആരംഭിക്കാനാണ് ധാരണ. വർഷാവസാനത്തോടെ ആറ് സർവിസുകള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ ചർച്ചയില്‍ എയർ കേരള അധികൃതർ പങ്കുവെച്ചു. മൈസൂരുവില്‍ നിന്ന് ഗോവ, കൊച്ചി, മുംബൈ, ബെളഗാവി എന്നിവയുള്‍പ്പെടെ പുതിയ റൂട്ടുകള്‍ക്ക് ആവശ്യമുയരുന്നുണ്ട്. ഈ…
Read Moreഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ വിട്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബൊളന്തുരു നർഷയില്‍ സുലൈമാൻ ഹാജിയുടെ വീട്ടില്‍ രാത്രി വൈകിയാണ് സംഘം കയറിയത്. വിട്ല പോലീസ് വീട്ടിലെത്തി കേസ് രജിസ്റ്റർ ചെയ്തു.
Read Moreതിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് മിന്നല്‍ ബസ് സർവീസ് ഉടൻ
ബെംഗളൂരു: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് മിന്നല്‍ ബസ് സർവീസ് ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. കുറഞ്ഞ സ്റ്റോപ്പുകളും നിരക്കും മൂലം ജനപ്രിയമായി മാറിയ മിന്നല്‍ സർവീസുകള്‍ അടുത്തിടെയാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പാലക്കാട് നിന്നും മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചിരുന്നത്. ഈ സർവീസുകള്‍ ലാഭകരമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ അന്തർ സംസ്ഥാന സർവീസുകള്‍ക്ക് പദ്ധതിയൊരുങ്ങുന്നത്. തിരുവനന്തപുരത്ത് നിന്നും നിലവില്‍ സ്കാനിയ, വോള്‍വോ, എസി സ്ലീപ്പർ, നോണ്‍ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകള്‍ കെഎസ്ആർടിസി ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ…
Read Moreഅവിവാഹിതർക്ക് ഇനി മുറി അനുവദിക്കില്ലെന്ന് ഒയോ
ന്യൂഡൽഹി: ഓയോ പോളിസിയിൽ ഇനി പുതിയ മാറ്റങ്ങൾ. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ റൂം അനുവദിക്കില്ല. പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക മീററ്റിലാണ്. പുതിയ മാറ്റം അനുസരിച്ച് ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും. നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് മുറിയെടുക്കാൻ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല. മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ…
Read More