ഫോണിൽ നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ; മെഡിക്കൽ സ്റ്റോർ ഉടമ അറസ്റ്റിൽ 

ബെംഗളൂരു: സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് ചന്നഗിരിയിലെ മെഡിക്കല്‍ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്.

അമർ മെഡിക്കല്‍ സ്റ്റോർ ഉടമ അംജദാണ് അറസ്റ്റിലായത്.

ഐടി നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തൻ്റെ കടയിലും, അടുത്തുള്ള ക്ലിനിക്കിലും എത്തിയ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വീഡിയോകളും ചിത്രങ്ങളും അംജദ് പകർത്തിയെന്നാണ് ആരോപണം.

സ്‌കൂള്‍ വിദ്യാർത്ഥിനിയെ ആക്രമിക്കുന്ന വീഡിയോ വൈറലായതോടെ ഇയാള്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

കൈകൂപ്പി പെണ്‍കുട്ടികൾ അപേക്ഷിച്ചെങ്കിലും ഇയാള്‍ പീഡനം തുടരുന്നതാണ് വീഡിയോയില്‍ ഉള്ളത്.

അംജാദിൻ്റെ മൊബൈല്‍ ഫോണില്‍ അറുപതിലധികം അശ്ലീല വീഡിയോകളും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു, അവ മൊബൈല്‍ ഫോണിലോ സിസിടിവി ക്യാമറയിലോ പകർത്തിയതാകാം.

അതേസമയം , ഇയാള്‍ ഹിന്ദു സ്ത്രീകളെയും പെണ്‍കുട്ടികളെയും മാത്രം ലക്ഷ്യമിട്ട് രഹസ്യമായി ചിത്രീകരിച്ചതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts