ബെംഗളൂരു: തിരക്കേറിയ റോഡിന് നടുവില്‍ ഒരു സംഘം തന്‍റെ കാർ ആക്രമിക്കുന്ന ദൃശ്യം പങ്കുവെച്ച് യുവാവ്. അക്രമികള്‍ കാറിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു. ബെംഗളൂരുവിലെ കുഡ്‌ലുവിലെ റോഡില്‍ വൈകീട്ട് ഏഴ് മണിക്കാണ് സംഭവമെന്ന് ദേവൻ മേത്ത പറഞ്ഞു. സമൂഹ മാധ്യമത്തില്‍ ദൃശ്യം സഹിതമാണ് യുവാവിന്‍റെ പോസ്റ്റ്. അവരുടെ ബൈക്ക് പിന്നില്‍ നിന്ന് എന്‍റെ കാറില്‍ തട്ടി. ഞാൻ കാറിന്‍റെ കണ്ണാടിയിലൂടെ നോക്കി കേടുപാടൊന്നുമില്ല, നിങ്ങള്‍ പോവൂ എന്ന് അവരോട് പറഞ്ഞു. അവർ കന്നഡയില്‍ ആക്രോശിച്ചു, ദേവൻ മേത്ത കുറിച്ചു.…
Read MoreYear: 2024
കേരളത്തിൽ നിന്നും മാലിന്യവുമായി വന്ന ലോറികൾ പിടികൂടി
ബെംഗളൂരു : കേരളത്തിൽ നിന്ന് മാലിന്യവുമായെത്തിയ ആറ് ലോറി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റിനു സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവർമാർ ഉൾപ്പെടെ ഏഴാളുകളുടെ പേരിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു. ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോർഡ് മേഖലാ ഓഫീസർ പി.കെ. ഉമാശങ്കർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണബോർഡ് കത്തെഴുതി. 2019-ലാണ്…
Read Moreസെൽഫി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി
ബെംഗളൂരു: ജയദേവ ജംഗ്ഷനില്‍ സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. നേഹ ബിസ്വാള്‍ എന്ന യുവതിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്ത് എത്തിയത്. അജ്ഞാതനായ ആണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിട്ടുണ്ട്. യുവതി നടന്നു പോകുകയും സെല്‍ഫി വീഡിയോ എടുക്കുകയും ചെയ്യുന്നതിനിടെ സൈക്കിളില്‍ എത്തിയ പ്രായപൂർത്തിയാകാത്തയാള്‍ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം , പ്രദേശത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്ത് നേഹ “ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലേ?” എന്നും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത…
Read Moreബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
Read Moreസംസ്ഥാനത്തെ വഖഫ് ഭൂമി പ്രശ്‌നം ജെ.പി.സി. അധ്യക്ഷൻ ഇന്നെത്തും ; പരാതി കേൾക്കും
ബെംഗളൂരു : വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) അധ്യക്ഷൻ ജഗദംബിക പാൽ വ്യാഴാഴ്ച കർണാടകത്തിലെത്തും. സംസ്ഥാനത്ത് വഖഫ് ഭൂമിയാണെന്നു പറഞ്ഞ് ഏറ്റെടുക്കാനായി റവന്യൂ വകുപ്പ് നോട്ടീസ് നൽകിയ കർഷകരെ കാണും. ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കർഷകരും ബി.ജെ.പി.യും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജെ.പി.സി. അധ്യക്ഷനെത്തുന്നത്. ജെ.പി.സി. അംഗംകൂടിയായ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് സന്ദർശനം. വിജയപുരയിലും ഹുബ്ബള്ളിയിലുമെത്തി ജഗദംബിക പാൽ നോട്ടീസ് ലഭിച്ച കർഷകരെ കാണുമെന്നും പരാതികൾ സ്വീകരിക്കുമെന്നും തേജസ്വി സൂര്യ അറിയിച്ചു. വിജയപുര, ഹാവേരി, ധാർവാഡ്…
Read Moreകൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും;
തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും. അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ…
Read Moreആറ് ലോറികളിലായി കേരളത്തിൽ നിന്നെത്തിയ മാലിന്യം കർണാടകയിൽ നിന്നും പിടികൂടി
ബെംഗളൂരു : കേരളത്തിൽനിന്ന് മാലിന്യവുമായെത്തിയ ആറ് ലോറി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റിനു സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവർമാർ ഉൾപ്പെടെ ഏഴാളുകളുടെ പേരിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു. ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോർഡ് മേഖലാ ഓഫീസർ പി.കെ. ഉമാശങ്കർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണബോർഡ് കത്തെഴുതി. 2019-ലാണ് കേരളത്തിലെ…
Read Moreയുവതിയെ ബലാത്സംഗംചെയ്ത രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : മൈസൂരുവിൽ യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഹൂട്ടഗള്ളി സ്വദേശി ശ്രേയസ്, സകലേശപുര സ്വദേശി ശശാങ്ക് എന്നിവരെയാണ് വിജയനഗര പോലീസ് അറസ്റ്റു ചെയ്തത്. മൈസൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചന്നപട്ടണ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. മൈസൂരുവിലെ ഒരു പബ്ബിൽവെച്ച് യുവതിയെ പരിചയപ്പെട്ട ശ്രേയസ് പാർട്ടിയിൽ പങ്കെടുക്കാനെന്ന പേരിൽ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടൽ മുറിയിൽ ശശാങ്ക് ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അതിക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പകർത്തി…
Read Moreകേരളത്തിൽ തുലാവര്‍ഷം ശക്തമാകുന്നു; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം തുലാവര്‍ഷം ഈ മാസം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. തെക്കന്‍ ജില്ലകളിലാകും മഴ കനക്കുക. നാളെ നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read Moreഡ്രൈവിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ച് ബി എം ടി സി ബസ് ഡ്രൈവർ ; അപകടം ഒഴുവാക്കി കണ്ടക്ടർ
ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഓടിയെത്തിയ കണ്ടക്ടർ ഉടൻ സ്റ്റിയറിങ് കൈപ്പിടിയിലൊതുക്കി ബസിന്റെ നിയന്ത്രണമേറ്റെടുത്തത് വൻ അപകടം ഒഴിവാക്കി. ബുധനാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ നെലമംഗല-ദാസനപുര റൂട്ടിലാണ് സംഭവം. ബി.എം.ടി.സി. ബസ് ഡ്രൈവർ കിരൺ കുമാറാണ് (40) മരിച്ചത്. നെലമംഗലയിൽനിന്ന് ദാസനപുരയിലേക്ക് പോകുകയായിരുന്ന 256 എം.-1 നമ്പർ ബസിന്റെ ഡ്രൈവറാണ് കിരൺ കുമാർ. ബസ് ഓടിക്കുന്നതിനിടെ കിരൺകുമാർ ഡ്രൈവറുടെ സീറ്റിൽ നിന്ന് ഇടതുവശത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. ഉടൻ കണ്ടക്ടർ ഒബലേഷ് പുറകുവശത്തുനിന്നും ഓടിയെത്തി സ്റ്റിയറിങ്ങ്…
Read More