ഡ്രൈവിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ച് ബി എം ടി സി ബസ് ഡ്രൈവർ ; അപകടം ഒഴുവാക്കി കണ്ടക്ടർ

ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

ഓടിയെത്തിയ കണ്ടക്ടർ ഉടൻ സ്റ്റിയറിങ് കൈപ്പിടിയിലൊതുക്കി ബസിന്റെ നിയന്ത്രണമേറ്റെടുത്തത് വൻ അപകടം ഒഴിവാക്കി.

ബുധനാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ നെലമംഗല-ദാസനപുര റൂട്ടിലാണ് സംഭവം. ബി.എം.ടി.സി. ബസ് ഡ്രൈവർ കിരൺ കുമാറാണ് (40) മരിച്ചത്.

നെലമംഗലയിൽനിന്ന് ദാസനപുരയിലേക്ക് പോകുകയായിരുന്ന 256 എം.-1 നമ്പർ ബസിന്റെ ഡ്രൈവറാണ് കിരൺ കുമാർ.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ബസ് ഓടിക്കുന്നതിനിടെ കിരൺകുമാർ ഡ്രൈവറുടെ സീറ്റിൽ നിന്ന് ഇടതുവശത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. ഉടൻ കണ്ടക്ടർ ഒബലേഷ് പുറകുവശത്തുനിന്നും ഓടിയെത്തി സ്റ്റിയറിങ്ങ് കൈയിലാക്കി.

ഡ്രൈവറുടെ സീറ്റിലേക്ക് ചാടിക്കയറിയിരുന്ന് ബസ് റോഡരികിലേക്കാക്കി നിർത്തി. കിരൺകുമാറിനെ ഉടൻ ഒബലേഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കിരൺ കുമാറിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ബി.എം.ടി.സി. അനുശോചനമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചു. സഹായധനം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts