യുവതിയെ ബലാത്സംഗംചെയ്ത രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിൽ യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി.

സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഹൂട്ടഗള്ളി സ്വദേശി ശ്രേയസ്, സകലേശപുര സ്വദേശി ശശാങ്ക് എന്നിവരെയാണ് വിജയനഗര പോലീസ് അറസ്റ്റു ചെയ്തത്.

മൈസൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചന്നപട്ടണ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

മൈസൂരുവിലെ ഒരു പബ്ബിൽവെച്ച് യുവതിയെ പരിചയപ്പെട്ട ശ്രേയസ് പാർട്ടിയിൽ പങ്കെടുക്കാനെന്ന പേരിൽ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടൽ മുറിയിൽ ശശാങ്ക് ഉണ്ടായിരുന്നു.

തുടർന്ന് ഇരുവരും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അതിക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പകർത്തി ഇവരുടെ രണ്ടു സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts