ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സൈബർ തട്ടിപ്പ്. ഇത്തവണ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഹിരോഷി സസാക്കി എന്നയാളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബർ മോഷ്ടാക്കള്‍ 35.5 ലക്ഷം രൂപ തട്ടിയത്. ഡയറി സർക്ളിനടുത്ത് താമസിക്കുന്ന യുവാവിന് ട്രായിയില്‍ നിന്നെന്ന വ്യാജേനയാണ് ഫോണ്‍ വന്നത്. ഇദ്ദേഹത്തിന്റെ സിം നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും സിം കട്ടാവാതിരിക്കണമെങ്കില്‍ ഒരു നമ്പർ ഡയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പർ നല്‍കി. ഇതിനെത്തുടർന്ന് മുംബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ യുവാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് ഡിജിറ്റല്‍…
Read MoreMonth: December 2024
പുതുവത്സരാഘോഷത്തിനിടെ ക്രമസമാധാനത്തിന് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; ഡികെ ശിവകുമാർ
ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ആർക്കും മോശമായി പെരുമാറാനാകില്ല. നിയമം ലംഘിക്കാൻ കഴിയില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ. ഇതൊരു അഭ്യർത്ഥനയായോ മുന്നറിയിപ്പായോ പരിഗണിക്കൂയെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. ഇന്ന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം മാധ്യമങ്ങളോട് പ്രതികരിക്കവെ, “മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ സംസ്ഥാന സർക്കാർ 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പരിപാടികളും കോൺഗ്രസ് പാർട്ടി പരിപാടികളും ആഘോഷിക്കുന്നില്ല, ഞങ്ങൾക്ക് കഴിയില്ല. സ്വകാര്യ പരിപാടികളിൽ ഇടപെടുക, അതിനാൽ സ്വകാര്യമായി പുതുവത്സരം ആഘോഷിക്കുന്നവർക്ക് അത് ചെയ്യാം. ബെംഗളൂരുവിൽ ഉടനീളം പതിനായിരത്തിലധികം…
Read Moreപുതുവത്സരാഘോഷം; ജനുവരി 1 ന് രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിഎംടിസി യുടെ അധിക സർവീസ്
ബെംഗളൂരു: ഡിസംബർ 31-ന് നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ സൗകര്യാർത്ഥം ജനുവരി ഒന്നിന് രാത്രി 11 മുതൽ പുലർച്ചെ രണ്ട് വരെ എംജി റോഡിൽ നിന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക ബസ് സർവീസ് നടത്താൻ ബിഎംടിസി തീരുമാനിച്ചു. തിരക്കേറിയ പ്രധാന ബസ് സ്റ്റേഷനുകളും ജംഗ്ഷനുകളായ കെംപെഗൗഡ ബസ് സ്റ്റേഷൻ, കെ.ആർ. മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കടുഗോഡി, കെങ്കേരി, സുമനഹള്ളി, ഗോർഗുണ്ടേപാൾയ, യശ്വന്ത്പുര, യലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാല, സെൻട്രൽ സിൽക്ക് ബോർഡുകളിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യാനുസരണം ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
Read Moreകാബ് ഡ്രൈവർക്ക് ഉറക്ക് വന്നപ്പോൾ സ്റ്റിയറിങ് ഏറ്റെടുത്ത് യാത്രികൻ; അപ്രതീക്ഷിത അനുഭവം പങ്കുവച്ച് യുവാവ്
ബെംഗളൂരു: അര്‍ദ്ധരാത്രി മൂന്ന് മണിക്ക് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി വിളിച്ച കാബ് ഡ്രൈവര്‍ ഉറക്കത്തിന്റെ വക്കിലെത്തിയപ്പോള്‍ സംഭവിച്ച അപ്രതീക്ഷിത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മിലിൻ ചാന്ദ്വാനി. കാബ് ഡ്രൈവർക്ക് ഉറങ്ങാനായി സ്റ്റിയറിങ് ഏറ്റെടുക്കുകയായിരുന്നു മിലിൻ ചാന്ദ്വാനി. വണ്ടിയോടിച്ചിരുന്ന കാബ് ഡ്രൈവര്‍ ഉറക്കം മാറാനായി ചായ കുടിക്കാനും സിഗരറ്റ് വലിക്കാനും ഇടക്ക് നിര്‍ത്തിയെങ്കിലും ഉറക്കത്തിന് മാറ്റമൊന്നുമുണ്ടായില്ല. താന്‍ വണ്ടിയോടിക്കണോ എന്ന മിലിന്റെ ചോദ്യത്തിന് മറുപടി ആയി താക്കോല്‍ കൈമാറാൻ കാബ് ഡ്രൈവറിന് അധികം സമയം വേണ്ടിവന്നില്ല. സീറ്റ് പിന്നിലേക്കാക്കി ഗൂഗിള്‍ മാപ്പ് നോക്കി…
Read Moreഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. ഉമ തോമസ് അബോധാവസ്ഥയില്‍ തുടരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം , ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന…
Read Moreരാത്രി 10 നും 11 നും ഇടയിൽ നഗരത്തിൽ കോണ്ടത്തിന് വൻ ഡിമാൻഡ്; ഇന്‍സ്റ്റാമാര്‍ട്ട് വഴി ഏറ്റവുമധികം വിറ്റ് പോയത് ഇത്
ബെംഗളൂരു: സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ്. ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. രാത്രിയില്‍ ഇതുകൂടാതെ ബെംഗളൂരുവില്‍ അധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍ക്കുറെയ്ക്കുമാണെന്നും കമ്പനി വ്യക്തമാക്കുന്നു. അടിവസ്ത്രത്തിന്റെ വില്‍പ്പനയിലും ബെംഗളൂരു മുന്നിലാണ്. ഹൈദരാബാദിലും മുംബൈയിലുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രമായി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൂജ സാധാനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ടതായ സാധാനങ്ങള്‍…
Read Moreഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎ യ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. ഗ്യാലറിയുടെ മുകളില്‍ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. മുഖം കുത്തിയാണ് ഉമാ തോമസ് എംഎല്‍എ വീണത്. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
Read Moreബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: സാഗർ താലൂക്കിലെ ആനന്ദപുരത്തിന് സമീപം മുരുഗമഠത്തിന് സമീപം കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സാഗറിൽ നിന്ന് ഷിമോഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഷിമോഗയിൽ നിന്ന് സാഗറിലേക്ക് പോവുകയായിരുന്ന എർട്ടിഗ കാറും തമ്മിലാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്നവർ ദൊഡ്ഡബല്ലാപൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അക്ഷയ് (28), ശരൺ (26) എന്നിവരാണ് മരിച്ചത്. ദൊഡ്ഡബല്ലാപ്പൂരിൽ നിന്ന് ഹൊന്നാവറിലേക്ക് പോയതായിരുന്നു ഇവർ. ആനന്ദപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreകാർ കുഴിയിൽ വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ പുത്തൂരിനടുത്ത പർലഡ്ക ജങ്ഷനില്‍ ബൈപാസ് റോഡിന് സമീപത്തെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. സംഭവത്തില്‍ മൂന്നുപേർ മരിച്ചു. സുള്ള്യ ജട്ടിപ്പള്ളയിലെ കാനത്തില സ്വദേശി അന്നു നായ്ക് എന്ന മോഹൻ നായ്ക് (87), മകൻ ചിദാനന്ദ നായ്ക് (59), ബന്ധു രമേശ് നായ്ക് (33) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചിക്കമംഗളൂരുവില്‍ പ്രോവിഡന്റ് ഫണ്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്ന ചിദാനന്ദ നായ്കാണ് കാർ ഓടിച്ചിരുന്നത്. പുലർച്ചെ സുള്ള്യയില്‍ നിന്ന് പുത്തൂരിലെ പുനച്ചയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉറക്കമിളച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ്…
Read Moreക്രെഡിനെ കബളിപ്പിച്ച് കോടികൾ തട്ടിയ നാലുപേർ അറസ്റ്റിൽ
ബെംഗളൂരു: ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ നാല് പേർ അറസ്റ്റില്‍. ഗുജറാത്തിലെ ആക്സിസ് ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെൻ, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗർ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോർപറേറ്റ് അക്കൗണ്ടുള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടക്കാറുള്ളത്. തുടർന്ന് കമ്പനിയുടെ ഇവിടുത്തെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍…
Read More