ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക’എന്ന മൊബൈൽ ആപ്പുമായി പോലീസ്.
ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം.
പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം.
നൽകുന്ന ഓരോ വിവരങ്ങളും ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും. അതേസമയം വിവരങ്ങള്‍ നല്‍കുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് രഹസ്യമാക്കും.
വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് പോലീസ് തുടർ നടപടികളിലേക്ക് കടക്കും. നർകോട്ടിക്സ് നിയമങ്ങൾ, ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷകൾ, പിഴകൾ, പൊതുജനം സ്വീകരിക്കേണ്ട മുൻ കരുതലുകൾ.
ലഹരി ഉപഭോഗത്തിന്റെ ദോഷഫലങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആപ്പിൽ ലഭ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.