ബെംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലില്‍ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ്(35) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡില്‍ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു സിവില്‍ എഞ്ചിനിയറായ ഫഹദ്. പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ നേരിയ പാടുകള്‍ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫഹദ് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞു.…
Read MoreDay: 8 December 2024
ബെംഗളൂരുവില്‍ നിന്ന് കാലിത്തീറ്റയുമായി പോയ ലോറിയിൽ നിന്നും 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി
ബെംഗളൂരു: പാലക്കാട് നടത്തിയ വാഹന പരിശോധനയില്‍ പൊലീസ് 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട് എലപ്പുള്ളിയില്‍ നടത്തിയ പരിശോധനയിലാണ് സംഭവം. കാലിത്തീറ്റ കയറ്റിയ ലോറിയാണ് പരിശോധിച്ചത്. കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ സ്പിരിറ്റാണ് കടത്തിയിരുന്നത്. ലോറിയില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മൂവായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരേയും പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പോലീസ് പറയുന്നു.
Read Moreപാലോട് യുവതിയുടെ ആത്മഹത്യ; ഭർത്താവും സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഭർത്താവായ അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മർദിച്ചതായും ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തി. തുടർന്നാണ് അറസ്റ്റിലേക്ക് കടന്നത്. കേസില്‍ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാംപ്രതിയുമാണ്. അജാസ് കാറില്‍ വെച്ച് തന്റെ സാനിധ്യത്തില്‍ മരിച്ച ഇന്ദുജയെ മർദിച്ചുവെന്ന് അഭിജിത്ത് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അജാസും അഭിജിത്തും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ റെക്കോർഡുകളും…
Read Moreപോയവരെ തിരിച്ചു പിടിക്കാൻ പുതിയ പ്ലാനുമായി വിഐ
പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍’ അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍. അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്-ഓണ്‍ പ്രീപെയ്‌ഡ് പ്ലാനാണ് സൂപ്പര്‍…
Read Moreകങ്കുവ ഒടിടി യിലെത്തി
സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശിവയുടെ സംവിധാനമായ പിരീഡ് ആക്ഷന്‍ ഡ്രാമയാണ് കങ്കുവ. നവംബർ 14ന് 38 ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 350 കോടി ബജറ്റിലെത്തിയ ചിത്രം 106.58 കോടിയാണ് ആകെ നേടിയത്. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തിയത്. രണ്ട്കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. ബോബി ഡിയോളായിരുന്നു വില്ലൻ. താരത്തിന്റെ ആദ്യത്തെ കോളിവുഡ് ചിത്രം കൂടിയാണ് കങ്കുവ. 1000 വർഷങ്ങൾക്ക്…
Read Moreഐടിഐ വിദ്യാർത്ഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍. നമിത(19)യെയാണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണില്‍ കിട്ടാതായതോടെ സന്ദീപ് തിരികെ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ സംഭവസമയം മറ്റാരും ഉണ്ടായിരുന്നില്ല. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെയും വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സമീപത്തെ കോഴി ഫാമിലെ…
Read Moreഗെയിം കളിക്കുന്നതിന് ഫോൺ നൽകിയില്ല; അമ്മയെ മകൻ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Read Moreമഞ്ഞപ്പിത്തം ബാധിച്ച് 14 കാരൻ മരിച്ചു
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദില്‍ നടക്കും. ജിഎച്ച്‌എസ്‌എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാദാബ്. ജില്ലയില്‍ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Read Moreമഴയിൽ വിളനാശം: നഗരത്തൽ പച്ചക്കറി വിലക്കയറ്റം, ഉപഭോക്താക്കൾ ദുരിതത്തിൽ
ബെംഗളൂരു: സംസ്ഥാനത്തുടനീളം ഫെംഗൽ ചുഴലിക്കാറ്റ് അടിച്ചതോടെ വിളനാശം സംഭവിച്ചു. ഇതോടെ പച്ചക്കറി വില കുതിച്ചുയാരാണ് കാരണമായി. കോലാർ, രാംനഗർ, ചിക്കബെല്ലാപൂർ, ബെംഗളൂരു റൂറൽ ജില്ലകളിലാണ് അകാല മഴയിൽ കൃഷിനാശമുണ്ടായത്. ഇതുമൂലം മാർക്കറ്റിലേക്ക് ആവശ്യാനുസരണം പച്ചക്കറി എത്താത്തതാണ് വില കൂടാൻ കാരണം. വെളുത്തുള്ളി കിലോയ്ക്ക് 600 രൂപയാണെങ്കിൽ ജാതിക്ക 500 രൂപ വരെയാണ് വിൽക്കുന്നത്. ബെംഗളൂരുവിലെ പഴയതും പുതുക്കിയതുമായ പച്ചക്കറി വില തക്കാളി: കിലോയ്ക്ക് 60-70, വെളുത്തുള്ളി: 550-600, ഉള്ളി: 70-80, ജാതിക്ക: 500, കടല: 180-200, മുളക്: 40-80, ഉരുളക്കിഴങ്ങ്: 50- 55 രൂപ.…
Read Moreഅടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിന് മദ്യംനല്‍കി വന്ധ്യംകരിച്ചു; കുടുംബാസൂത്രണ പദ്ധതിക്കെതിരെ പരാതി
അഹമ്മദാബാദ്: അടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തി. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് വന്ധ്യംകരണം നടത്തിയത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് സംഭവം. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ ഗുജറാത്ത് കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പുകള്‍ക്ക് പ്രത്യേക ടാര്‍ജറ്റും നല്‍കിയിരുന്നു. ഫാം ജോലിയുടെ മറവിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ സമീപിച്ചത്. ദിവസവും നാരങ്ങയും പേരക്കയും പറിക്കുന്നതിന് 500 രൂപ വാഗ്ദാനം ചെയ്തു. ഫാമിലേക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേനെ യുവാവിനെ സര്‍ക്കാര്‍ വാഹനത്തില്‍…
Read More