യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലില്‍ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ്(35) മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡില്‍ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു സിവില്‍ എഞ്ചിനിയറായ ഫഹദ്.

പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

കഴുത്തില്‍ നേരിയ പാടുകള്‍ ഉണ്ടായിരുന്നു.

നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഫഹദ് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞു.

ഭട്കല്‍ റൂറല്‍ പോലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു.

വിശദമായ അന്വേഷണം നടത്തുമെന്ന് മേഖലയില്‍ തടിച്ചുകൂടിയ നാട്ടുകാരെ ഡിവൈ.എസ്.പി മഹേഷ് അറിയിച്ചു.

മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.

ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്ന് റൂറല്‍ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ഗോപാല്‍, സിറ്റി പോലീസ് എസ്.ഐ നവീൻ എന്നിവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts