ഗെയിം കളിക്കുന്നതിന് ഫോൺ നൽകിയില്ല; അമ്മയെ മകൻ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു.

തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.

പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു.

ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts