ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർ കോളേജ് വിദ്യാർത്ഥികളെ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ബസ് കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഇയാളെ സർവീസില്‍ നിന്നും മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഗോകർണയില്‍ നിന്ന് സുബ്രഹ്മണ്യത്തിലേക്ക് ഓടുന്ന കെഎ 31 എഫ് 1506 നമ്പർ ബസിലെ കണ്ടക്ടർ മോശം ഭാഷയില്‍ ദിവസവും തങ്ങളെ അധിഷേപിക്കാറുണ്ടെന്നും വിദ്യാർഥികള്‍ പറഞ്ഞു. ബസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ സംസാരിക്കാനോ സീറ്റുകളില്‍ ഇരിക്കാനോ പോലും ഇയാള്‍ വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ചില യാത്രക്കാർ ചിത്രീകരിച്ച വീഡിയോകളില്‍, കണ്ടക്ടർ ഒരു…
Read MoreDay: 3 December 2024
ആഡംബര കാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ചെന്നൈ: ചെന്നൈയില്‍ ആഡംബരക്കാറിനുള്ളില്‍ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വല്‍സരവാക്കം പോലീസാണ് തിങ്കളാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. കുറച്ചു ദിവസങ്ങളായി കാര്‍ രാജഗോപാലന്‍ സ്ട്രീറ്റില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
Read Moreകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച മൂന്ന് ആയമാർ അറസ്റ്റിൽ. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുകാരിയോട് ആയമാരുടെ ക്രൂരത. ശിശുക്ഷേമ സമിതിയിലെ താല്ക്കാലിക ജീവനക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് പിടിയിലായത്. അജിതയാണ് കുഞ്ഞിനെ മുറിവേല്പ്പിച്ചത്. സിന്ധുവും, മഹേശ്വരിയും ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ക്രൂരമായി മുറിവേല്പ്പിച്ചത് കണ്ടത്. തുടർന്ന് ഞായറാഴ്ച തൈക്കാട് ആശുപത്രിയിലെത്തിച്ച പരിശോധിച്ചതോടെ കൂടുതൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്…
Read Moreമെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിത(20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാമ്പസിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഞ്ചിക്കോട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നിത. ഒരു വര്‍ഷം നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു വിദ്യാര്‍ഥിനിയെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
Read Moreപാസ്‌പോർട്ട് വെരിഫിക്കേഷന് എത്തിയ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി
ബെംഗളൂരു: പാസ്‌പോർട്ട് വെരിഫിക്കേഷൻ്റെ പേരില്‍ വനിതാ ടെക്കിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. ബടരായണ്‍പൂർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കിരണിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ് ഗിരീഷ് ഇയാളെ സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു. കുറ്റാരോപിതനായ കോണ്‍സ്റ്റബിള്‍ കിരണ്‍ പാസ്‌പോർട്ട് വെരിഫിക്കേഷൻ്റെ പേരില്‍ തൻ്റെ വീട്ടിലെത്തി മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അന്വേഷണത്തിന് ശേഷം കോണ്‍സ്റ്റബിളിനെ ശനിയാഴ്ച സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി…
Read Moreകർണാടക ആർടിസി ബെംഗളൂരു–കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ 25 മുതൽ; ടിക്കറ്റ് നിരക്ക് ബുക്കിങ് സൈറ്റ് അടക്കമുള്ള വിശദാംശങ്ങൾ
ബെംഗളൂരു∙കർണാടക ആർടിസിയുടെ ബെംഗളൂരു–കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ ബസ് പ്രതിദിന സർവീസ് 25ന് ആരംഭിക്കും. കോട്ടയത്ത് നിന്ന് തിരിച്ചുള്ള സർവീസ് 26ന് തുടങ്ങും. സേലം, കോയമ്പത്തൂർ വഴി 30 ബർത്തുകളുള്ള സർവീസിന് വാരാന്ത്യങ്ങളിൽ 1413 രൂപയും പ്രവൃത്തിദിവസങ്ങളിൽ 1300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ മാത്രമാണ് ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് കർണാടക ഐരാവത് ക്ലബ് ക്ലാസ് സർവീസ് നടത്തുന്നത്. നിലവിൽ തൃശൂരിലേക്കാണ് പല്ലക്കി നോൺ എസി സർവീസുള്ളത്. കോഴിക്കോട്ടേക്കുള്ള നോൺ എസി സ്ലീപ്പർ സർവീസ് 6ന് തുടങ്ങും. ടിക്കറ്റ് ബുക്കിങ്ങിന് ksrtc.in ബെംഗളൂരു–കോട്ടയം പല്ലക്കി…
Read Moreകാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ യാത്രക്കാർ കുറവ്
ബെംഗളൂരു∙ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ പ്രതീക്ഷിച്ച യാത്രക്കാർ എത്തുന്നില്ലെന്ന് ബിഎംആർസി. പ്രതിദിനം ശരാശരി 44,000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്ത് എത്തുന്നത് 11,000 പേർ മാത്രം. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ നവംബർ 7ന് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി പാത തുറക്കുകയായിരുന്നു. നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 11303 യാത്രക്കാർ മാത്രമാണു പാത പ്രയോജനപ്പെടുത്തിയത്. പാതയിലെ 3 സ്റ്റേഷനുകളിൽ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിനു (ബിഐഇസി) സമീപമുള്ള മാധവാരയിലാണു…
Read Moreസംസ്ഥാനത്തെ രണ്ടാംവർഷ പി.യു.സി. പരീക്ഷാതീയതി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടകത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന്റെ (പി.യു.സി.) രണ്ടാം വർഷ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 19-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് കന്നട, അറബിക് ഭാഷാ വിഷയങ്ങളോടെയാണ് തുടങ്ങുന്നത്. kseab.karnataka.gov.in എന്ന സൈറ്റിൽ ടൈം ടേബിളിന്റെ പൂർണരൂപം ലഭിക്കും.
Read Moreഫെയ്ഞ്ചല്‍ ചുഴലികാറ്റ്: നഗരത്തില്‍ ഉണ്ടായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ട്: ബെംഗളൂരുവില്‍ ഉള്‍പ്പടെ 6 ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട്
ബംഗളുരു : ഫെയ്ഞ്ചൽ ചുഴലികാറ്റിനെ തുടർന്ന് ബംഗളുരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബംഗളുരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമംഗളുരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അല്ലർട്ട് ആണ്. കോലാര്‍, ചിക്കബെല്ലാപുര ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. ബെംഗളൂരു നഗരത്തില്‍ ഇന്നലെ പരക്കെ മഴ പെയ്തു. പ്രധാന റോഡുകളില്‍ പലയിടത്തും വെളളം കയറി ഗതാഗതം തടസത്തിലായി. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉടുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55…
Read Moreപോലീസ് ചമഞ്ഞ് മലയാളി യുവാവിൽ നിന്നും തട്ടിയത് 15 ലക്ഷം രൂപ : നടന്നത് സിനിമ സ്റ്റൈൽ തട്ടിപ്പ്
ബംഗളുരു : നഗരത്തിൽ വ്യാപാരത്തിനെത്തിയ മലയാളി യുവാവിനെ പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മട്ടന്നൂർ സ്വദേശി ഷംനാസ് അഹമ്മദ് ആണ് കവർച്ചയ്ക്ക് ഇരയായത്. ബേക്കറി ആരംഭിക്കാനുള്ള പണവുമായാണ് ഷംനാസ് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയത്. എന്നാൽ അനുയോജ്യമായ ഇടം ലഭിക്കാത്തതോടെ ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിലെത്തിയ സംഘം പോലീസ് ആണെന്ന വ്യാജേനെയാണ് ബസ് തടഞ്ഞു നിർത്തിയത്. ഷംനാസ് ലഹരി വില്പനക്കാരനാണ് എന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റി നൈസ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പണം തട്ടിയെടുത്തതായി പരാതിയില്ല…
Read More