സംസ്ഥാനത്ത് ലോകായുക്ത റെയ്ഡിൽ കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്‌ഡ്. റെയ്‌ഡില്‍ കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ച്‌ പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. കർണാടകയിലെ നാല് ഉദ്യോഗസ്ഥരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് ലോകായുക്ത പരിശോധന നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവൻഗെരെ, മണ്ടിയ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് ലോകായുക്ത പരിശോധന നടത്തിയത്. മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസർ…

Read More

ഭാര്യയെ ശല്യം ചെയ്ത അഭിഭാഷകനെ കോടതിയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു 

ചെന്നൈ: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപ്പകല്‍ കോടതിക്ക് മുന്നില്‍ വച്ച്‌ വെട്ടിപരിക്കേല്‍പ്പിച്ച്‌ യുവാവ്. തമിഴ്നാട് ഹൊസൂരിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ പക തീർത്ത് യുവാവ്. ഹോസൂർ കോടതിയില്‍ ക്ലാർക്ക് ആയ 32 കാരൻ ആനന്ദ് കുമാറാണ് യുവ അഭിഭാഷകൻ കണ്ണനെ പിന്തുടർന്ന് വെട്ടിയത്. ഇതേ കോടതിയില്‍ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യ. കണ്ണൻ ഇവർക്ക് ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ആനന്ദ് ചോദ്യം ചെയ്തത്തിന്റെ പേരില്‍ ജൂണില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഹോസൂരിലെ വനിത പൊലീസ്…

Read More

സ്കൂട്ടർ ഷോറൂം തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം; ഉടമയും മാനേജറും അറസ്റ്റിൽ 

ബെംഗളൂരു: ഇലക്‌ട്രിക് സ്‌കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ 26 കാരി വെന്തുമരിച്ച സംഭവത്തില്‍ ഷോറുമിന്‍റെ ഉടമയും മാനേജറും അറസ്റ്റില്‍. കടയുടെ ഉടമ പുനീത് ഗൗഡ (36), സ്റ്റോർ മാനേജർ യുവരാജ (37) എന്നിവരെയാണ് രാജാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയില്‍ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രിയയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവർക്കുമെതിരെ ഭാരതീയ ന്യായ് സൻഹിതയുടെ സെക്ഷൻ 106 (അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം) പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. നവംബർ…

Read More

തനിക്ക് കന്നഡ അറിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിയോട് പ്രകോപിതനായി മന്ത്രി 

ബെംഗളൂരു: വീഡിയോ കോണ്‍ഫെറൻസിനിടെ തനിക്ക് കന്നഡ അറിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിയോട് പ്രകോപിതനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. മധു ബംഗാരയ്ക്ക് കന്നഡ അറിയില്ലെന്ന വിദ്യാർത്ഥിയുടെ പരാമർശത്തെ അദ്ദേഹം ‘സ്റ്റുപ്പിഡ്’ എന്ന് വിളിക്കുകയും വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാൻ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു. കർണാടക കോമണ്‍ എൻട്രൻസ് ടെസ്റ്റ്, ജെഇഇ, നീറ്റ് തുടങ്ങിയ എൻജിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളായിരുന്നു വീ‍ഡിയോ കോണ്‍ഫറൻസിംഗില്‍ ഉണ്ടായിരുന്നത്. ഏകദേശം 25,000 വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈൻ കോച്ചിംഗ് കോഴ്‌സ് ആരംഭിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് കന്നഡ അറിയില്ലെന്ന് ഒരു വിദ്യാർത്ഥി…

Read More

ഓൺലൈൻ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് അപകടം; യുവതിയുടെ കൈ അറ്റുപോയി 

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികള്‍ അറ്റുപോയി. കർണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയിലെ ഇല്‍ക്കലിലാണ് സംഭവം. ബാസമ്മ യറനാല്‍ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ബാസമ്മ ഓണ്‍ലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗല്‍കോട്ടില്‍ നിന്നാണ് കയറ്റി അയച്ചത്. ഉപകരണത്തിൻ്റെ ഉറവിടവും ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്താൻ ഇല്‍ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കേരള ആർടിസി ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ്; വാഗ്ദാനം മാത്രം!; നേട്ടം കൊയ്ത് കർണാടക ആർടിസി

ബെംഗളൂരു ∙ സംസ്ഥാനാന്തര റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ആരംഭിക്കുമെന്ന കേരള ആർടിസി വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു. കഴിഞ്ഞ വർഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇതുവരെ ലക്ഷ്യം കാണാത്തത്. ബസ് ട്രാവൽ ആപ്ലിക്കേഷനായ ചലോ ആപ്പുമായി ചേർന്നാണ് ഡിജിറ്റൽ പേയ്മെന്റ് നടപ്പിലാക്കാനുള്ള കര‍ാറിൽ കേരള ആർടിസി ഒപ്പിട്ടത്. എന്നാൽ, സംസ്ഥാനാന്തര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും ഡിജിറ്റൽ പേയ്മെന്റ് ആരംഭിച്ചിട്ടില്ല. യുപിഐ പേയ്മെന്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കാൻ സാധിച്ചാൽ ചില്ലറക്ഷാമം പരിഹരിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ 80-90%…

Read More

ഇനി ഡൽഹിയിലും തിളങ്ങും നന്ദിനി; 25 ടാങ്കർ ലോറികളിലായി പ്രതിവാരം പാൽ എത്തിക്കാൻ തീരുമാനം

ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ 21 മുതൽ രാജ്യതലസ്ഥാനത്തും വിൽപനയ്ക്കെത്തും. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും തൈരും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേയാണ് ഡൽഹിയിലേക്കും നന്ദിനി വിൽപന വ്യാപിപ്പിക്കുന്നത്. മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. നിലവിൽ, പ്രതിദിനം 24 ലക്ഷം ലീറ്റർ പാലാണ് കെഎംഎഫ് കർണാടകയിലും…

Read More

യാത്രക്കാരില്ലെന്ന് കേരള കെഎസ്ആർടിസി; മുഴുവൻ ടിക്കറ്റും വിറ്റ് തീർന്ന് 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും നേടി കർണാടക

ബെംഗളൂരു∙ കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്ന് പമ്പ സർവീസില്ല. മലയാളികൾക്കു പുറമേ കന്നഡിഗർക്ക് കൂടി കുറഞ്ഞ ചെലവിൽ ശബരിമലയിലെത്താനാകുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. യാത്രക്കാരില്ലെന്ന പേരിലാണ് സർവീസ് പുനരാരംഭിക്കാത്തത്. എന്നാൽ കർണാടക ആർടിസി ഈ മാസം 29ന് തുടങ്ങുന്ന ശബരിമല സ്പെഷൽ ഐരാവത് എസി ബസിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. യാത്രക്കാരുടെ തിരക്കേറുന്നതോടെ 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും കർണാടക മുൻകൂട്ടി എടുത്തു. തമിഴ്നാടിന്റെ അനുമതി ലഭിക്കാത്തതിനാൽ മൈസൂരു വഴിയാണ് കർണാടക ശബരിമല സ്പെഷൽ ബസ്…

Read More

നഗരത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി.

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി. അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. കെ.വി. ശരത് ചന്ദ്ര പറഞ്ഞു. 2020-ൽ 1,928 റോഡപകടങ്ങളുണ്ടായപ്പോൾ ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 3,969 അപകടങ്ങളാണ് സംഭവിച്ചത്. 2020-ൽ 344 പേർ അപകടങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഒക്ടോബർ വരെ 723 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനാപകടങ്ങളുണ്ടാകുന്നത് ബെംഗളൂരുവിലാണ്. തുമകൂരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലമെന്ന് ശരത് ചന്ദ്ര പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ…

Read More

നഗരത്തിൽ ശൈത്യകാലം നേരത്തെ എത്തി

climate

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസതടസം മുതലായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനകം കാലാവസ്ഥാ വ്യതിയാനം നേരിടുന്നുണ്ട്. ഡിസംബർ, ജനുവരി വരെ താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ…

Read More
Click Here to Follow Us