നാട്ടിലേക്ക് ക്രിസ്മസ് പുതുവർഷ യാത്ര: കേരള കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ, കേരള, കർണാടക ആർ ടി സി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഡിസംബർ 19 മുതലുള്ള സർവീസുകളിലെ ബുക്കിങ്ങാണ് തുടങ്ങുന്നത്. സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നേരെത്തെ ആരംഭിച്ചിരുന്നു. കേരളത്തിലേക്ക് ഉള്ള പതിവ് ട്രെയിനുളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു.

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

എരുമേലി അട്ടിവളവിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.

Read More

സംസ്ഥാനത്ത് 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ

ബെംഗളൂരു : കർണാടകത്തിൽ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാജ്വേറ്റ്) സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വാട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വാട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വാട്ടയിലും ഉൾപ്പെടും. സീറ്റ് വർധിപ്പിക്കണമെന്ന മെഡിക്കൽ കോളേജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശാനുസരണമാണ് നടപടിയെടുത്തതെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാതാ റാത്തോഡ് പറഞ്ഞു. ഇതോടൊപ്പം ഫീസ് 10 ശതമാനം വർധിപ്പിച്ചു. മെഡിക്കൽ…

Read More
Click Here to Follow Us