ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ ജയപുര പോലീസ് സ്റ്റേഷൻ പരിധിയില്‍ തെരുവുനായെ ലൈംഗികമായി ഉപദ്രവിച്ച ചിക്കമഗളൂരു കട്ടിമനയ സ്വദേശിയായ ശിവരാജക്കെതിരെ (31) കേസെടുത്തു. ജയനഗർ ബസ് സ്റ്റോപ്പില്‍ കഴിഞ്ഞ മാസം 18ന് നടന്ന അതിക്രമം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്. ബീറ്റ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കേസെടുത്ത് യുവാവിനെ കസ്റ്റഡിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരുന്നു.
Read MoreDay: 12 November 2024
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം,…
Read More40000 ന്റെ റൂമിന് ലക്ഷങ്ങൾ ഡെപ്പോസിറ്റ്; നഗരത്തിൽ വാടകയുടെ പേരിൽ പിടിച്ചു പറി
ബെംഗളൂരു: 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി ആവശ്യപ്പെട്ടത് 5 ലക്ഷം. തനിക്കുണ്ടായ വിഷമകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹര്‍ണിതി കൗര്‍ എന്ന യുവതി. ഇവര്‍ എക്‌സിലൂടെ പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടികഴിഞ്ഞു. 40,000 വാടകയുളള ഫ്‌ളാറ്റിന് 5 ലക്ഷം ഡിപ്പോസിറ്റ് ഞാന്‍ മടുത്തുപോയി എന്നാണ് ഹര്‍ണിത് കൗര്‍ എക്‌സില്‍ എഴുതിയത്. പോസ്റ്റ് വൈറലായതോടുകൂടി നിരവധിപേരാണ് തങ്ങളുടെ അഭിപ്രായം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ഡല്‍ഹി പോലുള്ള നഗരങ്ങളിലും സെക്യൂരിറ്റി ഡിപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്.…
Read More12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക നേതാവിനെതിരെ കേസ്
ബെംഗളൂരു : മണ്ഡ്യയിൽ 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബി.ജെ.പി. പ്രാദേശികനേതാവിന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റർചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായ രമേഷിന്റെ പേരിലാണ് കേസ്. മകളെ ഉപദ്രവിച്ചെന്നാരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. വീട്ടിൽ താനില്ലാത്തസമയത്ത് രമേഷ് മകളെ ഉപദ്രവിച്ചെന്നാണ് പരാതി. ഇക്കാര്യം അമ്മ ചോദ്യംചെയ്തപ്പോൾ രമേഷ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. രമേഷിന്റെ സുഹൃത്തുക്കളായ മൂന്നാളുടെേപരിലും കേസെടുത്തിട്ടുണ്ട്.
Read Moreക്ലാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു
ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി നല്‍കി. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിർത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു…
Read Moreരണ്ടു വയസുള്ള കുട്ടിയുമായി ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെ നാട്ടുകാർ മർദ്ദിച്ചു
ബെംഗളൂരു: രണ്ടു വയസ്സുള്ള കുട്ടിയുമായി ഗുരുപൂർ പാലത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാർ പൊതിരെ തല്ലി. പാലത്തിന്റെ സംരക്ഷണ കൈവരിയില്‍ കയറിനിന്ന് പുഴയില്‍ ചാടുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ ഏതാനും പേർ കുട്ടിയെ താങ്ങിയ ശേഷം യുവാവിനെ വലിച്ചിട്ട് അടിക്കുകയായിരുന്നു. കുട്ടിയെ പുഴ കാണിക്കാൻ കയറിയതാണെന്ന് തല്ലു കൊള്ളുന്നതിനിടെ യുവാവ് മാറ്റിപ്പറഞ്ഞു.
Read Moreസംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു
ബെംഗളൂരു : സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ആത്മവിശ്വാസത്തിൽ രാഷ്ട്രീയ പാർട്ടികൾ. വഖഫ് ഭൂമി വിഷയവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മുഡ കേസും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ കോവിഡ് കാലത്തെ ക്രമക്കേടുമെല്ലാം പ്രചാരണത്തിൽ ഇടംപിടിച്ചിരുന്നു. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. എൻ.ഡി.എ.യ്ക്കു വേണ്ടി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും കോൺഗ്രസിനു വേണ്ടി ബി.ജെ.പി.യിൽ നിന്നെത്തിയ സി.പി. യോഗേശ്വറും നേർക്കുനേർ മത്സരിക്കുന്ന ചന്നപട്ടണയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ നിഖിലിന്റെ…
Read Moreട്രെയിനിൽ സീറ്റിന്റെ പേരിൽ തർക്കം; തമ്മിലടിച്ച് യാത്രക്കാർ
ബെംഗളൂരു: തീവണ്ടിയില്‍ തിങ്ങിനിറഞ്ഞ കംപാർട്ട്‌മെൻ്റിലെ സീറ്റിൻ്റെ പേരില്‍ രണ്ടുപേർ തമ്മില്‍ സംഘർഷവും അസഭ്യവർഷവും. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബെലഗാവി-ബെംഗളൂരു ട്രെയിനിലാണ് സംഭവം. കോച്ചിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് സൂചന. അതേസമയം വീഡിയോയില്‍, ഒരാളെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് കാണാം.
Read Moreപോലീസ് കസ്റ്റഡിയിൽ മലയാളിയുടെ മരണം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബ്രഹ്‌മാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെയാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ബിജു മോന്‍ (45) ആണ് ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍. ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ അപരിചിതന്‍ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച…
Read Moreകുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; വിവാദത്തിൽ കുടുങ്ങി മന്ത്രി
ബെംഗളൂരു: എച്ച്ഡി കുമാരസ്വാമിക്കെതിരെ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ വംശീയ അധിക്ഷേപം വിവാദത്തില്‍. ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്. കുമാരസ്വാമി ബിജെപിയേക്കാള്‍ അപകടകാരിയാണ് എന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. സമീര്‍ഖാന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഖാന്റെ പരാമര്‍ശത്തെ ജെഡി(എസ്) ശക്തമായി അപലപിച്ചു. വംശീയ അധിക്ഷേപം നടത്തിയ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് ഉടന്‍ പുറത്താക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു. ‘എനിക്ക് ഹിജാബും പജാബും ആവശ്യമില്ല. എന്റെ രാഷ്ട്രീയം മുസ്ലീം വോട്ടുകളെ ആശ്രയിച്ചല്ല’ എന്ന കുമാരസ്വാമിയുടെ പ്രസ്താവനയുടെ…
Read More