ഹൈദരാബാദ്: മോമോസ് ഭക്ഷണം കഴിച്ച് സ്ത്രീ മരിച്ചു. 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവൻ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്. സംഭവത്തെ…
Read MoreDay: 28 October 2024
സെൽഫി എടുക്കുന്നതിനിടെ താഴേക്ക് വീണു; പാറക്കെട്ടുകൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിയ യുവതിയെ രക്ഷിച്ചു
ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു. തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് തുമകുരു മൈഡല തടാകത്തില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ 19-കാരി കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും…
Read Moreകേരള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ 5 വാഹനങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരി എം.സി. റോഡില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല.…
Read Moreയുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു: ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോലാർ തൊട്‍ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നില്‍ ഭർത്താവ് നാഗേഷ് ആണെന്നാണ് പോലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്. തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാഗേഷ് വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കോലാർ റൂറല്‍ പോലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!
ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.
Read Moreദീപാവലി അവധി; നാട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫർ
ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കു പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി.സിക്ക് വെല്ലുവിളിയാകുമോ? ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നട്ടലെത്താന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണു കര്‍ണാടക ആര്‍.ടി.സിയുടെ നടപടി. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍. 2000 ബസുകളാണ് കേരളം ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്കായി സര്‍വീസ് നടത്തുക. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണു കര്‍ണാടക ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ഡിപ്പോയില്‍ നിന്നാണു കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുക. മുന്‍പൊന്നും കേരളത്തിലേക്കു…
Read Moreസ്കൂൾ വിനോദ യാത്ര സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു
കൊച്ചി: ചെറായിയില്‍ സ്കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. ഞാറയ്ക്കല്‍ ഗവ.ഹൈസ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കൊടൈക്കനാല്‍ പോകും വഴി ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനർക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട് ബസ് വൈദ്യുതപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
Read Moreമലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു
ബെംഗളൂരു: പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു. മാക്കൂല്‍ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി.ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയില്‍ ഭാഗത്ത് പി.പി. കിരണ്‍ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജില്‍ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
Read Moreപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു
ബെംഗളൂരു: മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. പീഡനപരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നല്‍കിയിരുന്നു. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിച്ചത്. തനിക്കുണ്ടായ…
Read Moreവ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ വഴിത്തിരിവ്
ബെംഗളൂരു: മൂന്നാഴ്ച മുമ്പ് കുടകിലെ കാപ്പിത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. 54 കാരനായ വ്യവസായിയെ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. തെലങ്കാന സ്വദേശി രമേശ്( 54) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിഹാരിക, കാമുകൻ നിഖില്‍, സുഹൃത്ത് അങ്കൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ക്രൂരകൊലപാതകം. ഒക്‌ടോബർ 8 നാണ് കുടകിലെ സുണ്ടിക്കൊപ്പയ്‌ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍…
Read More