ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി; മൂന്ന് ഉടമകൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു ബാബുസപാളയയിൽ നിർമാണത്തിലിരുന്ന ആറുനിലക്കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിർമാണത്തൊഴിലാളികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സഹിൽ (19), സത്യ രാജു (25), ശങ്കർ എന്നിവരും തിരിച്ചറിയാത്ത മൂന്നുപേരുമാണ് മരിച്ചത്. ബിഹാർ, ആന്ധ്രാപ്രദേശ്, യാദ്ഗീർ എന്നിവിടങ്ങളിൽനിന്നുള്ള 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. 13 പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം…

Read More

മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചു: 2 മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി∙ അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.

Read More

ബെംഗളൂരുവിൽ ഇന്ന് യെല്ലോ അലർട്ട് ; സ്‌കൂളുകൾക്ക് അവധി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ ഇന്ന് (വ്യാഴം) ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ബെംഗളൂരുവിലെ ചില സ്‌കൂളുകൾക്കും സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ബിജാപൂർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, കുടക്, ഷിമോഗ, തുംകൂർ എന്നിവിടങ്ങളാണ് കർണാടകയിലെ മഴ ബാധിത പ്രദേശങ്ങൾ. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സ്റ്റോമ് ഡ്രൈയിനുകൾ…

Read More

ബിബിഎംപിയിൽ നിന്ന് പ്രതികരണമില്ല; റോഡിലെ കുഴികൾ നികത്തി ട്രാഫിക് പോലീസുകാർ

ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ സ്വയം നികത്തി ട്രാഫിക് പോലീസ്. കനത്ത മഴ മൂലം വെള്ളക്കെട്ടുള്ള റോഡുകൾ രൂപപെട്ടതോടെ രൂക്ഷമാകുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കുഴികൾ നികത്തുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളും വസ്തുക്കളുമായി എത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ, പ്രാദേശിക കരാറുകാരിൽ നിന്ന് ചരൽ, സിമൻ്റ്, മണൽ, മറ്റ് സാമഗ്രികൾ എന്നിവ ലഭ്യമാക്കിയാണ് കുഴികൾ താൽക്കാലികമായി നികത്തിയത്. കനത്ത ട്രാഫിക് ഉള്ള ഭാഗമായതിനാൽ കുഴികൾ അപകടത്തിന് കാരണമാകുമെന്നും അതിനാലാണ് കുഴികൾ സ്വന്തം നികത്താൻ തയ്യാറായതുമെന്ന് രാംപുര തടാകത്തിന് സമീപം അടുത്തിടെ…

Read More
Click Here to Follow Us