ചന്നപട്ടണയിൽ നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി; പത്രികാ സമർപ്പണം നാളെ 

ബെംഗളൂരു: ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകൻ നിഖില്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും.

മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ വസതിയില്‍ യോഗം ചേർന്ന എൻഡിഎ സഖ്യകക്ഷികള്‍ ഇന്ന് നിഖിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

നിഖില്‍ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന മുൻ മന്ത്രി സി പി യോഗേശ്വർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്

ചന്നപട്ടണ എംഎല്‍എ ആയിരുന്ന ജെഡിഎസ് സംസ്ഥാന പ്രസിഡൻ്റും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. അങ്ങിനെ ഒഴിവുവന്ന സീറ്റിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us