ബെംഗളൂരു: ബെലഗാവി വിമാനത്താവളത്തിനും ബെംഗളൂരുവിൽ നിന്ന് ബല്ലാരി ജില്ലയിലെ വിദ്യാനഗർ ടൗൺഷിപ്പിലേക്കുള്ള അലയൻസ് എയർ വിമാനത്തിനും ഞായറാഴ്ച ബോംബ് ഭീഷണിയുണ്ടായിരുന്നത് വ്യാജമാണെന്ന് തെളിഞ്ഞു. ഞായറാഴ്ച ബോംബ് ഭീഷണിയുണ്ടെന്ന് കാണിച്ച് എയർപോർട്ട് ഡയറക്ടർ എസ്.ത്യാഗരാജന് ഇമെയിൽ ലഭിച്ചതിനെ തുടർന്നാണ് പോലീസ് ബെലഗാവി വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. ഇമെയിൽ വ്യാജമാണെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രോഹൻ ജഗദീഷ് പറഞ്ഞു. “വിമാനത്താവളം മുഴുവൻ നന്നായി പരിശോധിച്ചു. ഒന്നും കണ്ടെത്തിയിട്ടില്ല. ഇമെയിൽ ഒരു തട്ടിപ്പാണ്. അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഡിസിപി പറഞ്ഞു. ചെന്നൈയിൽ നിന്നാണ് ഇമെയിൽ…
Read MoreDay: 20 October 2024
തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
ബെംഗളൂരു: ചിക്കനാഗമംഗല തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. രണ്ടു വര്‍ഷത്തിനിടെ നഗരത്തില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്. ബിബിഎംപി നടത്തുന്ന സമീപത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനജലം തടാകത്തിലേക്ക് തുറന്നുവിട്ടതാണ് മത്സ്യങ്ങളുടെ ദുരൂഹ മരണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവം അന്വേഷിച്ചെത്തിയ നാട്ടുകാര്‍ ഞെട്ടി. യാതൊരു സുരക്ഷകളും പാലിക്കാതെ മലിനജലം തടാകത്തിലേക്ക് തുറന്നു വിട്ടിരിക്കുന്നു. മലിനജലത്തില്‍ കടുത്ത വിഷം നിറഞ്ഞതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാന…
Read Moreതുടർച്ചയായ മഴ; നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു
ബെംഗളൂരു: ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയില്‍, ദീപാവലിക്ക് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികളുടെ വില കുതിച്ചുയർന്നു. വില്‍പനക്കാർക്ക് ആവശ്യത്തിന് പച്ചക്കറി ലഭിക്കാത്ത സ്ഥിതിയുമുണ്ട്. കനത്ത മഴയില്‍ പാകമായി നിന്ന വിളകള്‍ നശിച്ചതിനാല്‍ ലഭ്യത കുറയുകയായിരുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒമ്പത് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി വിലക്കയറ്റം 9.24 ശതമാനമായി ഉയർന്നതോടെ അടുക്കളയിലെ പ്രധാന സാധനങ്ങളായ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വില ഉയർന്നു. വെളുത്തുള്ളി വില കിലോയ്ക്ക് 320 രൂപയില്‍ നിന്ന് 440 രൂപയായും ഉള്ളി വില കിലോയ്ക്ക് 80 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചില്ലറ…
Read Moreബെംഗളൂരുവിൽ ജോലിക്കായി പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
ബെംഗളൂരു: സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ പെയിന്റിങ് ജോലിക്കായി പോയ കോട്ടയം സ്വദേശിയായ യുവാവിനെ കെ.എസ്.ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായതായി പരാതി. കടുത്തുരുത്തി കാഞ്ഞിരംതടത്തില്‍ ഹൗസില്‍ ശ്യാം തങ്കച്ചനെയാണ് (30) കാണാതായത്.
Read Moreസീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രഹ്ളാദ് ജോഷിയുടെ സഹോദരനും മകനും അറസ്റ്റിൽ
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ അവസരം വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ തട്ടിയെന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ സഹോദരനും മകനും അറസ്റ്റില്‍. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാല്‍ ജോഷി, ഇയാളുടെ മകൻ അജയ് ജോഷി എന്നിവരാണ് അറസ്റ്റിലായത്. ജനതാദള്‍ സെക്യുലർ മുൻ എംഎല്‍എ ദേവാനന്ദ് ചവാന്റെ ഭാര്യ സുനിത ചവാനാണ് പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്നാണ് ബെംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്. കോലാപൂരിലെ ഇന്ദ്ര കോളനിയിലുള്ള ഗോപാല്‍ ജോഷിയുടെ വസതിയില്‍ ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.…
Read Moreമെട്രോ സ്റ്റേഷനിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം
ബെംഗളൂരു: ഹൊസഹള്ളി മെട്രോ സ്‌റ്റേഷന് സമീപം രാത്രി 10.30 ഓടെ ഒരു സംഘം യുവാക്കളെ അജ്ഞാതർ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചു. മെട്രോ സ്‌റ്റേഷനില്‍ യുവതികളുമായി യുവാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് ബൈക്കിലെത്തിയ രണ്ട് പേർ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രതികള്‍ യുവാക്കളുടെ മേല്‍ കുരുമുളക് സ്പ്രേ തളിച്ച് രക്ഷപ്പെട്ടു. ഗോവിന്ദരാജനഗർ പോലീസ് സ്ഥലം സന്ദർശിച്ചു, സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreമോഹൻലാലിന്റെ മരുമകൾ ആകണം; ഗായത്രി സുരേഷ്
നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലില്‍ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെയും താരം പ്രണവ് മോഹൻലാലിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കും ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. മോഹൻലാലിന്റെ കുടുംബത്തിലെ അന്തരീക്ഷം വലിയ ഇഷ്ടമാണെന്നാണ ഗായത്രി സുരേഷ് പറയുന്നത്. താൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം ആണ് ലാലേട്ടന്റേത്. അടുത്തിടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ താൻ കണ്ടിരുന്നു. വലിയ സന്തോഷം തോന്നിയെന്നും താരം പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ട്. എനിക്ക് പങ്കാളിയ്‌ക്കൊപ്പം ജീവിതം…
Read Moreഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി
കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവന്‍ സ്വര്‍ണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസര്‍കോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് എ ബദറുദ്ദീന്‍ നിരീക്ഷണം നടത്തിയത്. കാസര്‍കോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. സ്വര്‍ണം ബാങ്കില്‍ പണയം വച്ച ശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകളും ഇയാളുടെ ഭാര്യയെ…
Read Moreനടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു
കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം. സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. കന്നഡ സിനിമ ലോകത്തെ പ്രധാന താരമാണ് കിച്ച സുദീപ് അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ അമ്മയുടെ അരികിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
Read Moreകോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്ത് എന്ന് സൂചന
ബെംഗളൂരു: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ ചാമരാജ്പേട്ടയിലെ മൂന്നാം മെയിനിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശ്രവ്യ (19) ആണ് മരിച്ചത്. അമ്മ ശാസിച്ചതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സംശയം. നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു ശ്രവ്യ. ചാമരാജ്പേട്ട് പോലീസ് കേസെടുത്തു.
Read More