ബെംഗളൂരു: ചിക്കനാഗമംഗല തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ.
രണ്ടു വര്‍ഷത്തിനിടെ നഗരത്തില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്.
ബിബിഎംപി നടത്തുന്ന സമീപത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനജലം തടാകത്തിലേക്ക് തുറന്നുവിട്ടതാണ് മത്സ്യങ്ങളുടെ ദുരൂഹ മരണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവം അന്വേഷിച്ചെത്തിയ നാട്ടുകാര്‍ ഞെട്ടി.
യാതൊരു സുരക്ഷകളും പാലിക്കാതെ മലിനജലം തടാകത്തിലേക്ക് തുറന്നു വിട്ടിരിക്കുന്നു.
മലിനജലത്തില്‍ കടുത്ത വിഷം നിറഞ്ഞതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ തടാകത്തിലെ വെള്ളം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി, ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ചിക്കനാഗമംഗല തടാകത്തില്‍ (ബയോകോണ്‍ തടാകം) ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തു.
ബിബിഎംപി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്ത് നിന്ന് തടാകത്തിലേക്ക് വിഷജലം കലര്‍ന്നതാണ് കാരണം,’ എക്‌സ് ഉപയോക്താവ് എഴുതി, ഇലക്‌ട്രോണിക് സിറ്റി റൈസിംഗ് എന്ന എക്‌സ് പേജിലാണ് ചിക്കനാഗമംഗല തടാകത്തിന് സംഭവിച്ച ദുരിതം പങ്കിട്ടിരിക്കുന്നത്.
മത്സ്യങ്ങള്‍ തടാകത്തിലെ വെള്ളത്തില്‍ ചത്തു പൊങ്ങിക്കിടക്കുന്ന ഭീകരമായ ദൃശ്യങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.